കോട്ടയം: കൺസ്യൂമർഫെഡിൽ മുഴുവൻ തൊഴിലാളികൾക്കും ശമ്പള പരിഷ്കരണവും ദിവസ വേതന തൊഴിലാളികളുടെ ജോലിസ്ഥിരത ഉറപ്പുവരുത്തണമെന്നും കൺസ്യൂമർഫെഡ് എംപ്ലോയീസ് അസോസിയേഷൻ( ഐ എൻ ടി യു സി) റീജണൽകൺവൻഷൻ ആവശ്യപ്പെട്ടു. അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ഷെജി പാറയ്ക്കൽ അധ്യക്ഷത വഹിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.മുൻ കൺസ്യൂമർഫെഡ് എക്സിക്യൂട്ടീവ് മെമ്പർ കുര്യൻ ജോയ് മുഖ്യപ്രഭാഷണം നടത്തി കെപിസിസി നിർവഹക
ഹ സമിതി അംഗം തോമസ് കല്ലാടൻ കൺസ്യൂമർഫെഡ് ഡയറക്ടർമാരായ ഗോകുൽദാസ് കോട്ടയിൽ ‘തോമസ് മൈക്കിൾ, പ്രദീപ്കുമാർ,അനിൽ പി സക്കറിയ, സജു തോമസ് ,ബിജു കെ വർഗീസ് ,അലക്സ് കെ ബി ,വിജീഷ് കുമാർ,തോമസ് കുരുവിള,സജി ഉമ്മൻ, ലെസ്ലി , കൃഷ്ണകുമാർ പി കെ എന്നിവർ പ്രസംഗിച്ചു കൺസ്യൂമർഫെഡ് എക്സിക്യൂട്ടീവ് മെമ്പർ ആയിരുന്ന കുര്യൻ ജോയ്ക്ക് സ്നേഹാദരവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നൽകി.
കൺസ്യൂമർഫെഡിൽ ശമ്പളപരിഷ്കരണവും,ദിവസ വേദന ക്കാർക്ക് ജോലി സ്ഥിരത ഉടൻ നടപ്പിലാക്കണം കൺസ്യൂമർഫെഡ് എംപ്ലോയീസ് അസോസിയേഷൻ (ഐ എൻ ടി യു സി )

Advertisements