കോട്ടയം : വാണിജ്യ സിലിണ്ടറുകളുടെ കുത്തനെയുള്ള വർധനയിൽ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. 351 രൂപയുടെ കുത്തനെയുള്ള വിലവർധനവ് ഒരു രീതിയിലും ന്യായീകരിക്കാൻ സാധിക്കുന്നതല്ലെന്ന് കോട്ടയം ജില്ലാ കമ്മിറ്റി വിലയിരുത്തി.
ഹോട്ടലുകൾ നിലനിൽപ്പിന്റെ ഭാഗമായുള്ള ശക്തമായ പോരാട്ടത്തിലാണെന്ന് ജില്ലാ പ്രസിഡണ്ട് എൻ പ്രതീഷ് ജില്ലാ സെക്രട്ടറി കെ കെ ഫിലിപ്പ് കുട്ടിയും അറിയിച്ചു. നാളെ കോട്ടയം ജില്ലയിലെ ഹോട്ടൽ അസോസിയേഷന് മുഴുവൻ യൂണിറ്റുകളിലും പ്രതിഷേധ സമരം നടത്തും. യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ്ഷെരിഫ്, ആർ സി നായർ, വേണുഗോപാലൻ നായർ, ഷാഹുൽഹമീദ്, ടിസി അൻസാരി, സുകുമാരൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു