കോര്‍പറേഷനുകളിലും നഗരസഭകളിലും അടിയന്തരമായി പ്രഫഷണലിസം കൊണ്ടുവരണം ; മേയർമാർ

കൊച്ചി: സംസ്ഥാനത്തെ കോര്‍പറേഷനുകളിലും നഗരസഭകളിലും അടിയന്തരമായി പ്രഫഷണലിസം കൊണ്ടുവരണമെന്ന് മേയര്‍മാര്‍. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ ധരിപ്പിക്കാന്‍ കൊച്ചി മേയര്‍ എം.അനില്‍കുമാറിന്‍റെ അധ്യക്ഷതയില്‍ കൊച്ചിയില്‍ നടന്ന മേയേഴ്‌സ് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഫിനാന്‍സ് ഓഫീസര്‍, ടൗണ്‍ പ്ലാനര്‍, ലീഗല്‍ അഡ്വൈസര്‍, എന്‍വയോണ്‍മെന്‍റല്‍ എന്‍ജിനിയര്‍, മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍ എന്‍ജിനിയര്‍മാര്‍ എന്നീ തസ്തികകളില്‍ വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥരെ നിയമിക്കാന്‍ അനുവദിക്കണമെന്നാണ് മേയര്‍മാരുടെ ആവശ്യം.  2023-24 വര്‍ഷത്തെ പദ്ധതിപ്രവര്‍ത്തനങ്ങളില്‍ ട്രഷറിയില്‍ ക്യൂ ലിസ്റ്റിലുള്ള ബില്ലുകള്‍ എത്രയും വേഗം പാസാക്കിയെടുക്കാന്‍ ധനമന്ത്രിയുമായി ചര്‍ച്ച നടത്താനും യോഗം തീരുമാനിച്ചു. ഇക്കാര്യത്തിലുള്ള സഹായം തദ്ദേശ സ്വയംഭരണ മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് മേയര്‍ അനില്‍കുമാര്‍ യോഗത്തില്‍ അറിയിച്ചു. 

Hot Topics

Related Articles