എം സി റോഡിൽ കോട്ടയം നാട്ടകത്ത് നിയന്ത്രണം വിട്ട അന്തർ സംസ്ഥാന ബസ് വഴിയാത്രക്കാരിയായ സ്ത്രീയെ  ഇടിച്ചു : അപകടം കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെ ; കാലിന് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 

കോട്ടയം : എം സി റോഡിൽ കോട്ടയം നാട്ടകത്ത് നിയന്ത്രണം നഷ്ടമായ അന്തർ സംസ്ഥാന ബസ് വഴിയാത്രക്കാരിയായ വീട്ടമ്മയെ ഇടിച്ച് വീഴ്ത്തി. എതിർ ദിശയിൽ നിന്നും എത്തിയ കാറിനെ ഇടിയ്ക്കാതിരിക്കാൻ വെട്ടിച്ച് മാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ നാട്ടകം സ്വദേശിയായ വീട്ടമ്മയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടകം മറിയപ്പള്ളി സ്വദേശി രാധ (67) യെയാണ് മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 8.30 ഓടെ ആയിരുന്നു അപകടം. കൂത്താട്ട്കുളത്ത് നിന്നും നാട്ടകം മറിയപ്പള്ളിയിലേയ്ക്ക് എത്തിയ ബലേനോ കാർ മറിയപ്പള്ളി ഭാഗത്തെ വളവിൽ വച്ച് വലത്തേയ്ക്ക് തിരിയുകയായിരുന്നു. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ അന്തർ സംസ്ഥാന ബസാണ് അപകടത്തിൽപ്പെട്ടത്. ബലേനോ കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച് മാറ്റിയ ബസ് , കാറിൽ ചെറുതായി തട്ടിയ ശേഷം സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. ഈ സമയം റോഡരികിലൂടെ നടന്ന് പോകുകയായിരുന്ന രാധയെ ബസ് ഇടിക്കുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ ഇവരെ ആംബുലൻസിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടത്തെ തുടർന്ന് എം സി റോഡിൽ ഗതാഗത തടസവും ഉണ്ടായി. 

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.