എറണാകുളത്ത് കടയില്‍ കയറി യുവാവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

എറണാകുളം: എറണാകുളം തോപ്പുംപടിയിൽ കടയിൽ കയറി യുവാവിനെ കുത്തി കൊന്ന സംഭവത്തില്‍ നടുക്കുന്ന സി.സി.ടി വി.ദൃശ്യം പുറത്ത്. പ്രകോപനമൊന്നുമില്ലാതെ യുവാവിനെ കത്തികൊണ്ട് പലതവണ കുത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അതിക്രൂരമായി യുവാവിനെ കുത്തിക്കൊന്നശേഷം യാതൊരു ഭാവഭേദവുമില്ലാതെ പ്രതി കത്തി അരയില്‍ തിരുകിയശേഷം പുറത്തേക്ക് പോവുന്നതും ദൃശ്യങ്ങളില്‍ കാണാം. കുത്തേറ്റ് നിലത്തുവീണ ബിനോയിയെ വീണ്ടും ആക്രമിക്കുകയായിരുന്നു. 

മൂലങ്കുഴിയിൽ ബിനോയ് സ്റ്റാൻലിയാണ് കൊല്ലപ്പെട്ടത്. അയൽവാസി അലൻ കടയിൽ കയറി കത്തി കൊണ്ട് കുത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് എഴേമുക്കാലോടെയാണ് കൊലപാതകം. വാക്കുതർക്കത്തിനിടെയാണ് അലൻ ബിനോയിയെ കുത്തുന്നത്. സംഭവത്തിനുശേഷം പ്രതി അലൻ രക്ഷപെട്ടു. സംഭവത്തില്‍ പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Hot Topics

Related Articles