മുൻ വൈരാഗ്യത്തെ തുടർന്ന് വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ ; അറസ്റ്റിൽ ആയത് അകലക്കുന്നും സ്വദേശി

കോട്ടയം : വീട്ടമ്മയും ഭർത്താവിനെയും ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.  അകലക്കുന്നം മണ്ണാത്തോട് ഭാഗത്ത് തമ്പാൻകുന്നേൽ വീട്ടിൽ ജോഷി മകൻ ശ്യാം ജോഷി(18) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് ഇരുപത്തിയഞ്ചാം തീയതി രാത്രി വാഴപ്പള്ളി രണ്ടുകുഴിച്ചിറ ഭാഗത്തുള്ള വീട്ടമ്മയെയും ഭർത്താവിനെയും, കൂടാതെ ഭർത്താവിന്റെ സഹോദരനെയും മകനെയും വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു. 

Advertisements

ഇവർ തമ്മിൽ മുൻവൈരാഗ്യം നിലനിന്നിരുന്നു.ഇതിനെ തുടർന്നാണ് പ്രതികൾ കുടുംബത്തെ ആക്രമിച്ചത്. പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ പിടികൂടുകയുമായിരുന്നു. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്.ഓ റിച്ചാർഡ് വർഗീസ് എസ്.ഐ. ജയകൃഷ്ണൻ  എം, പ്രസാദ് ആർ നായർ, ഷിനോജ് ടി.ആർ, സി.പി.ഓ മാരായ സ്റ്റാൻലി തോമസ്, അതുൽ കെ മുരളി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി. മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയതായും പോലീസ് പറഞ്ഞു.

Hot Topics

Related Articles