കോടതി വളപ്പിൽ യുവ അഭിഭാഷകയെ അപമാനിക്കാൻ ശ്രമം: പാലായിൽ രണ്ടു യുവാക്കൾ പൊലീസ് പിടിയിലായി

കോട്ടയം: യുവ അഭിഭാഷകയെ അപമാനിക്കാൻ ശ്രമിച്ച പ്രതികൾ പിടിയിൽ. പാലായിലെ കോടതിവളപ്പിൽ വച്ച് യുവ അഭിഭാഷകയെ അപമാനിക്കാൻ ശ്രമിച്ച പ്രതികളെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു. കുറവിലങ്ങാട് സ്റ്റേഷനിലെ ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയ ഉഴവൂർ പൂവത്തിങ്കൽ ഭാഗത്ത് നെല്ലിക്കത്തൊട്ടിയിൽ വീട്ടിൽ വർഗീസ് മകൻ എബിൻ വർഗീസ് (24), കോഴിക്കൊമ്പ് നീർവെട്ടിക്കൽ വീട്ടിൽ, വിക്രമൻ മകൻ ഹരികൃഷ്ണൻ (23) എന്നിവർ കോടതിയിലുണ്ടായിരുന്ന യുവ അഭിഭാഷകയോട് മോശമായി സംസാരിക്കുകയായിരുന്നു, അഭിഭാഷകയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാലാ പോലീസ് സ്റ്റേഷൻ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസണിന്റെ നിർദ്ദേശാനുസരണം കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തു .

Advertisements

Hot Topics

Related Articles