കൊവിഡിന് പിന്നാലെ മറ്റൊരു പകർച്ചവ്യാധി കൂടി; വിട്ടുമാറാത്ത പനി; തലകറക്കം; രോഗം മൂർച്ഛിച്ച് 19 കാരി ചികിത്സ തേടി; അസുഖ ബാധ കണ്ടെത്തിയത് തിരൂരിൽ

തിരൂർ : തിരൂരിൽ 19കാരിക്ക് ചെള്ള് പനി(സ്‌ക്രബ് ടൈഫസ്) കണ്ടെത്തി. വിട്ടു മാറാത്ത പനി കാരണം രോഗം മൂർച്ഛിച്ച് തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ യുവതിക്ക് നടത്തിയ പരിശോധനകളിലാണ് ചെള്ള് പനി സ്ഥിരീകരിച്ചത്.
വിട്ടുമാറാത്ത പനിയും തലകറക്കവും തൊണ്ടവേദനയും ബാധിച്ചതോടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ഫലം കണ്ടിരുന്നില്ല.

Advertisements

എലി, അണ്ണാൻ, മുയൽ തുടങ്ങിയ ജീവികളിലെ ചെള്ളുകളിൽ നിന്നാണ് രോഗകാരികളായ ബാക്ടീരിയകൾ രൂപംകൊള്ളുന്നത്. സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന രോഗമാണിത്. തലവേദന, പനി, തണുത്തുവിറയ്ക്കൽ, ചർമ്മത്തിലെ തിണർപ്പ് തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ

Hot Topics

Related Articles