ന്യൂഡൽഹി : കോവിഡ് വ്യാപനത്തോത് കണക്കാക്കുന്ന ആർ വാല്യൂ സംസ്ഥാനങ്ങളിൽ കുറയുന്നത് ആശ്വാസമാകുന്നു. കഴിഞ്ഞ ആഴ്ചയിൽ നിന്നും നിലവിൽ നേരിയ തോതിൽ രാജ്യത്തെ ആർ വാല്യൂവിൽ കുറവ് രേഖപ്പെടുത്തി. 1.13 ശതമാനമാണ് രാജ്യത്തെ നിലവിലെ ആർ വാല്യൂ.
ഒരാളിൽ നിന്ന് എത്ര പേരിലേക്ക് കോവിഡ് പകരുന്നു എന്ന കണക്കാക്കുന്നതാണ് ആർ വാല്യു. രാജ്യത്തെ 19 സംസ്ഥാനങ്ങളിലാണ് നിലവിൽ ആർ വാല്യൂ ഒരു ശതമാനത്തിൽ കൂടുതലുള്ളത്. 1.16 ശതമാനം രേഖപ്പെടുത്തിയ മധ്യപ്രദേശിലാണ് ആർ വാല്യൂ ഏറ്റവും കൂടുതൽ. അതേസമയം കേരളത്തിൽ ആർ വാല്യൂ ഒരു ശതമാനത്തിൽ താഴെയാണെന്നുള്ളതും ആശ്വാസം പകരുന്ന കാര്യമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആർ വാല്യു ഒരു ശതമാനത്തിലും താഴുന്നത് കോവിഡ് മഹാമാരി വിട്ടൊഴിയുന്നു എന്നതാണ് സൂചിപ്പിക്കുന്നത്. നിലവിൽ ഹരിയാന, ഡെൽഹി, ഉത്തർ പ്രദേശ്, മധ്യ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലാണ് പ്രതിദിന കോവിഡ് കേസുകൾ ഉയർന്ന് നിൽക്കുന്നത്.