കൊവിഡിന് ശേഷം പള്ളിക്കത്തോട്ടിലെ കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റ് വീണ്ടും സജീവമാകുന്നു : മാര്‍ക്കറ്റ് ഉദ്ഘാടനം നവംബർ 21 ഞായറാഴ്ച

പള്ളിക്കത്തോട് : കോവിഡ് പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനം നിലച്ച പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റ് വീണ്ടും പ്രവർത്തനസജ്ജമാകുന്നു.പള്ളിക്കത്തോട് ബസ് സ്റ്റാന്റിനു സമീപം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ രണ്ട് മുറികളിലായി നവംബര്‍ 21 ഞായറാഴ്ച മുതൽ മാർക്കറ്റ് പുന:രാരംഭിക്കും.

രാവിലെ 7.30 ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശാ ഗിരീഷ് ഉദ്ഘാടനവും വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ വീട്ടിക്കല്‍ ആദ്യ വില്‍പ്പനയും നിർവ്വഹിക്കും.പഞ്ചായത്തിലെ കര്‍ഷകർ വിളയിച്ചെടുക്കുന്ന ഉത്പന്നങ്ങള്‍ സംഭരിച്ച് വിപണനം നടത്തുകയാണ് ഓപ്പണ്‍ മാര്‍ക്കറ്റിന്റെ ലക്ഷ്യം. 150 ഓളം കര്‍ഷകരാണ് ഇതില്‍ അംഗങ്ങളായിട്ടുള്ളത്.
ഓപ്പൺ മാർക്കറ്റിൻ്റെ പ്രവർത്തനങ്ങൾ പുന:രാരംഭിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് കൃഷി വകുപ്പില്‍ നിന്നും 40,000 രൂപയും ലഭ്യമാക്കിയിരുന്നു.

Hot Topics

Related Articles