തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് സാഹചര്യ വിലയിരുത്താൻ ഇന്ന് മന്ത്രിസഭ യോഗം ചേരും. യോഗത്തിൽ നിയന്ത്രണങ്ങൾ സംബന്ധിക്കുന്ന കാര്യങ്ങൾ ചര്‍ച്ച ചെയ്യും. രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണം ആവശ്യമുണ്ടോയെന്നാണ് പരിശോധിക്കുക. കൊവിഡ് പ്രതിദിന കണക്ക് പതിനായിരത്തിന് അടുത്തെത്തിയ സാഹചര്യത്തിലാണിത്.
മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയ്ക്ക് പോകുന്നതിന് മുൻപുള്ള മന്ത്രിസഭായോഗമാണ് ഇന്നത്തേത്. അതുകൊണ്ടുതന്നെ ഗൗരവമായ വിഷയങ്ങളെല്ലാം പരിഗണനയ്ക്ക് വരും.
ചാന്‍സലര്‍ സ്ഥാനം ഒഴിഞ്ഞ് സര്‍ക്കാറുമായി അഭിപ്രായ വ്യത്യാസത്തില്‍ നില്‍ക്കുന്ന ഗവര്‍ണറുടെ നിലപാടും മന്ത്രിസഭ ചര്‍ച്ച ചെയ്യും. ശനിയാഴ്ചയാണ് മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നത്. ഈ സമയത്ത് മുഖ്യമന്ത്രിയുടെ ചുമതല മറ്റാര്‍ക്കെങ്കിലും കൈമാറണോയെന്ന കാര്യത്തിലും ആലോചനയുണ്ടാകും.