ന്യൂഡൽഹി; കൊവിഡ് വ്യാപനം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രതയുമായി കേന്ദ്രം. വിമാനത്താവളങ്ങളിൽ വിദേശത്തുനിന്ന് എത്തുന്നവരിൽ 2 ശതമാനം പേരെ പരിശോധനയ്ക്ക് വിധേയരാക്കാനാണ് തീരുമാനം. പരിശോധന ഇന്ന് മുതൽ ആരംഭിക്കും. അന്താരാഷ്ട്ര യാത്രക്കാരിൽ തെർമൽ സ്കാനിംഗ് നടത്തും. പുതുവത്സരാഘോഷങ്ങളിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനും മാസ്ക് ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാനും സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരാഴ്ച സാഹചര്യങ്ങൾ പഠിച്ചതിനു ശേഷം തുടർ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.
Advertisements