കോട്ടയം : സിപിഐ ജില്ലാ സമ്മേളനം ഓഗസ്റ്റ് 8 മുതല്‍ 10 വരെ വൈക്കത്തു നടക്കും. ജില്ലയിലെ ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി മണ്ഡലം സമ്മേളനങ്ങള്‍ക്ക് തുടക്കമായി. വൈക്കം മണ്ഡലം സമ്മേളനം 2-4, തലയോലപ്പറമ്പ് മണ്ഡലം സമ്മേളനം 9-11 തീയതികളിലും, ഏറ്റുമാനൂർ മണ്ഡലം സമ്മേളനം 16-18 തീയതികളിലും, പുതുപ്പള്ളി മണ്ഡലം സമ്മേളനം 24,25 തീയതികളിലും നടക്കും.പൂഞ്ഞാർ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി മണ്ഡലം സമ്മേളനങ്ങള്‍ 30,31, ജൂണ്‍ 1 തീയതികളിലും, പാലാ, മുണ്ടക്കയം മണ്ഡലം സമ്മേളനങ്ങള്‍ ജൂൺ 6-8, കോട്ടയം ജൂണ്‍ 13-15, ചങ്ങനാശ്ശേരി ജൂണ്‍ 14,15 തീയതികളിലും പൂര്‍ത്തിയാകുമെന്ന് ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു അറിയിച്ചു.
Advertisements