വൈക്കം: സി.പി.ഐ കോട്ടയം ജില്ലാ സമ്മേളനം ആഗസ്റ്റ് 8,9,10 തീയതികളിൽ വൈക്കത്ത് നടക്കും. സമ്മേളനത്തിൻ്റെ നടത്തിപ്പിനായി 301 അംഗ സംഘാടക സമിതി രൂപീകരിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് റെഡ് വാളൻ്റിയേഴ്സ് മാർച്ച്, കലാ വൈജ്ഞാനിക മത്സരങ്ങൾ, സാംസ്കാരിക സംഗമങ്ങൾ, സെമിനാറുകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നുണ്ട്.
സി.കെ.വിശ്വനാഥൻ സ്മാരക ഹാളിൽ(ഇണ്ടംതുരുത്തി മന) ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം സംസ്ഥാന എക്സി.അംഗം ആർ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന എക്സി. അംഗം സി.കെ.ശശിധരൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഒ.പി.എ.സലാം, അഡ്വ.വി.കെ.സന്തോഷ് കുമാർ, ആർ.സുശീലൻ, ലീനമ്മ ഉദയകുമാർ, ജില്ലാ അസി.സെക്രട്ടറിമാരായ ജോൺ.വി.ജോസഫ്, മോഹൻ ചേന്ദംകുളം, ജില്ലാ എക്സി.അംഗങ്ങളായ ടി.എൻ.രമേശൻ, കെ.അജിത്ത്, ബിനു ബോസ്, ഇ.എൻ.ദാസപ്പൻ, ബാബു.കെ.ജോർജ്ജ്, വി.ടി.തോമസ്, മണ്ഡലം സെകട്ടറിമാരായ എം.ഡി. ബാബുരാജ്, സാബു.പി.മണലൊടി, സി.കെ.ആശ എം.എൽ.എ തുടങ്ങിയവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഘാടകസമിതി ഭാരവാഹികകളായി ആർ.സുശീലൻ, സി.കെ.ആശഎം.എൽ.എ, ടി.എൻ.രമേശൻ, ഹേമലത പ്രേംസാഗർ(രക്ഷാധികാരികൾ), ജോൺ വി.ജോസഫ് (പ്രസിഡൻ്റ്), ലീനമ്മ ഉദയകുമാർ, പി.എസ്. പുഷ്പമണി, എസ്.ബിജു, ഇ.എൻ.ദാസപ്പൻ(വൈസ് പ്രസിഡൻ്റുമാർ), എം.ഡി. ബാബുരാജ്(സെക്രട്ടറി), സാബു.പി.മണലൊടി, പി.ജി. ത്രിഗുണസെൻ, പി.പ്രദീപ്(അസി.സെക്രട്ടറിമാർ), കെ.അജിത്ത്(ഖജാൻജി) എന്നിവരെയും 151 അംഗ എക്സിക്യൂട്ടീവിനെയും തിരഞ്ഞെടുത്തു.