സി പി എം – ബി ജെ പി ഒത്തുതീർപ്പ് രാഷ്ട്രീയം കേരളം തിരിച്ചറിഞ്ഞു : ജോസി സെബാസ്റ്റ്യൻ

കോട്ടയം : ഭാരത് ജോഡോ യാത്രക്ക് കേരള ജനത നല്കിയ അംഗീകാരം കണ്ട് ബി ജെ പി കേന്ദ്ര നേത്രുത്വവും , സി പി എം കേരള നേത്രുത്വവും വിറളി പൂണ്ടതിന്റെ പരിണിത ഫലമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഗവർണ്ണറും , സംസ്ഥാന സർക്കാരും തമ്മിലുള്ള വെല്ലുവിളിയെന്ന് കെ പി സി സി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ പറഞ്ഞു . ഒരു പ്രത്യേക ഘട്ടമാകുമ്പോൾ ഈ തർക്കം മഞ്ഞുപോലെ ഉരുകും .
ആർ എസ്സ് എസ്സ് മേധാവിയുമായുള്ള ഗവർണ്ണറുടെ കൂടിക്കാഴ്ച്ച ഇൻഡ്യൻ രാഷ്ട്രീയത്തിന്റെ പരിപാവനത തകർത്തതായി ജോസി സെബാസ്റ്റ്യൻ കോട്ടയത്ത് പറഞ്ഞു . ഭരണഘടന പദവിയിലിരിക്കുന്ന ഗവർണ്ണർ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം സ്വയം ഏറ്റെടുത്തിരിക്കുകയാണ് . ഗവർണ്ണർ പദവിയോടുള്ള കേരള ജനതയുടെ ബഹുമാനവും , ആദരവും പൂർണ്ണമായും നഷ്ടപ്പെട്ടതായും ജോസി സെബാസ്റ്റ്യൻ പറഞ്ഞു .

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.