മുംബൈ : മഹാരാഷ്ട്രയില്‍ തങ്ങളുടെ പ്രധാന സീറ്റായ ദിൻഡോരിയില്‍ മത്സരിക്കുന്നതില്‍നിന്ന് സി.പി.എം. പിൻവാങ്ങി. വോട്ട് ഭിന്നിപ്പ് ഒഴിവാക്കി ഇന്ത്യ സഖ്യത്തിന് ശക്തി പകരുക എന്ന പാർട്ടി തീരുമാനപ്രകാരമാണ് പിൻമാറ്റം.ഇതേത്തുടർന്ന് ഇവിടത്തെ സി.പി.എം. സ്ഥാനാർഥിയായ ജീവ ഗാവിത് തിങ്കളാഴ്ച പത്രിക പിൻവലിച്ചു. ”ബി.ജെ.പി.യെ തോല്‍പ്പിക്കുക എന്നതാണ് പാർട്ടിയുടെ മുഖ്യലക്ഷ്യം. ഈ സീറ്റ് സി.പി.എമ്മിന് വിട്ടുതരണമെന്ന് പാർട്ടി സെക്രട്ടറി സീതാറാം യെച്ചൂരി വഴി ഇന്ത്യസഖ്യത്തെ അറിയിച്ചിരുന്നു. എന്നാല്‍, അതു നടന്നില്ല. സീറ്റ് എൻ.സി.പി.ക്ക് നല്‍കിയപ്പോള്‍ ആ പാർട്ടിയുടെ നേതാക്കളുമായി പല തവണ ചർച്ച നടത്തി. അവർ സീറ്റ് വിട്ടുതരാൻ തയ്യാറായില്ല.” – ഗാവിത് മാതൃഭൂമിയോടു പറഞ്ഞു.