ഇലക്ഷൻ പെരുമാറ്റചട്ടം നിലനിൽക്കെ കൃത്യമായ ഫയൽ നടപടിക്രമങ്ങള്‍ ഒന്നും പാലിക്കാതെ ഏറ്റുമാനൂർ നഗരസഭയിൽ നിയമനം; ഏറ്റുമാനൂർ നഗരസഭാ സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി നഗരസഭ വൈസ് ചെയര്‍മാൻ 

ഏറ്റുമാനൂർ : നഗരസഭയിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ താൽക്കാലിക ജീവനക്കാരെ നിയമിച്ച സംഭവത്തിൽ നഗരസഭാ സെക്രട്ടറിക്കെതിരെ പരാതി നൽകി നഗരസഭ വൈസ് ചെയർമാൻ. ഏറ്റുമാനൂർ നഗരസഭാ സെക്രട്ടറിക്കെതിരെയാണ് നഗരസഭ വൈസ് ചെയർമാൻ കെ.ബി ജയമോഹൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജയമോഹൻ നൽകിയ പരാതി ഇങ്ങനെ – 

To, 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

Chief minister

Kerala

From, 

JAYAMOHAN K B 

KARUKATHARAYIL 

ഏറ്റുമാനൂര്‍ നഗരസഭ കണ്ടീജന്റ് വർക്കന്മാരുടെ നിയമനം സംബന്ധിച്ച് നിരവധി പത്രവാര്‍ത്തകൾ വന്നതിന് പ്രകാരം നഗരസഭ വൈസ് ചെയര്‍മാനായ ജയമോഹൻ കെ ബി എന്ന ഞാന്‍ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയില്‍ അജണ്ട വച്ച് ഉദ്ദ്യോഗസ്ഥരെ വിളിച്ച് പത്രവാര്‍ത്തയും ബന്ധപ്പെട്ട ഫയലുകളും  ചർച്ച ചെയ്യുകയുമുണ്ടായി ആയതിൽ, 

വർക്കന്മാർ നൽകിയ റിട്ട് ഹർജികളായ

WP(C) 8370/2024 (1.3.24), WP(C)8695/2024 (6.3.24) ,

WP(C)9321/2024(7.3.24) .

ബഹു. കോടതി പരിഗണിച്ചത് 

ഈ തിയതികളിലാണെങ്കിലും

 ബഹു.കോടതിയിൽ നിന്ന് പകർപ്പുകൾ നൽകിയിട്ടുള്ളത്

WP(C) 8370/2024 (13.3.24), WP(C)8695/2024 (18.3.24) ,

WP(C)9321/2024(14.3.24)

ടി. തിയതികളിലാണെന്നും ഏറ്റുമാനൂര്‍ നഗരസഭയിൽ ആയവ ലഭിച്ചിട്ടുള്ളത് 27.3.24 നാണെന്നും ksmart file no. 367068/2024( G1) പരിശോധിച്ചതിൽ നിന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ ഏറ്റുമാനൂര്‍ നഗരസഭ സെക്രട്ടറി സുഗധകുമാർ. എം 7.3.24ൽ 13500/22

 കോടതി ഉത്തരവ് തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിച്ചതും അജണ്ടയായി കൗണ്‍സിലില്‍ വയ്ക്കാനായി ആവശ്യപ്പെട്ടതും എന്തുകൊണ്ടാണെന്ന് മനസിലാവുന്നതെയില്ല.,

14.3.24ൽ നടന്ന കൗണ്‍സില്‍ യോഗത്തില്‍ 1ം നമ്പറായും 18ം നമ്പറായും ഒരേ അജണ്ട വ്യത്യസ്തങ്ങളായ അജണ്ട കുറുപ്പുകളൊടെ വന്നിരിക്കുന്നതും സംശയമുണ്ടാക്കുന്നു. 

സ.ഉ.1440/2022, (08.12.2022) ശ്രദ്ധയില്‍പ്പെട്ടതിനെ

തുടർന്ന് എന്റെ നിർദ്ദേശപ്രകാരം കൂടിയാണ് വർക്കന്മാർ ബഹു. കോടതിയെ സമീപിച്ചത്.

നഗരസഭ കൗണ്‍സിൽ സെക്രട്ടറിയുടെ കുറിപ്പിൻമേൽ ഒറ്റകെട്ടായി നിയമനം  നൽകുന്നതിന്  അംഗീകാരം നല്‍കി തീരുമാനിച്ചിട്ടുള്ളതുമാണ്, 

15/3/24 തീയതി  തയ്യാറാക്കിയ  നിയമന ഉത്തരവിൽ സെക്രട്ടറി സുഗധകുമാറും, വർക്കന്മാർക്ക് നൽകിയ ഉത്തരവിൽ 18/3/23ൽ ജോലിപ്രവേശിച്ച നഗരസഭ ഹെൽത്ത് സുപ്രവെസറുമാണ് ഒപ്പിട്ടിരിക്കുന്നതെന്നും കാണാനാവും, .   

16.3.24 മുതൽ 

ഇലക്ഷന് പെരുമാറ്റചട്ടം നിലനിൽക്കെ കൃത്യമായ ഫയൽ നടപടിക്രമങ്ങള്‍ ഒന്നും പാലിക്കാതെയാണ് ടി. നിയമനം നടത്തിയിട്ടുള്ളതെങ്കിലും കൗണ്‍സില്‍ തീരുമാനം മാനിക്കുന്നു.

നിയമസാധുതയറിയുന്നതിന് നഗരസഭ സെക്രട്ടറിസുഗധകുമാറിനെ വർക്കന്മാർ സമീപിച്ചിരുന്നുവെന്നും സെക്രട്ടറി നിർദ്ദേശിച്ച വക്കീൽ മുഖാന്തരമാണ് ഇവര്‍ ബഹു.കോടതിയെ സമീപിച്ചതെന്നും എനിക്കറിവുള്ളതാണ്, 

 സെക്രട്ടറി സുഗധകുമാർ ഫയൽ കൃത്യമായി പഠിക്കാതെ എടുത്ത് ചാടി പെരുമാറിയതുകൊണ്ടും ടി. യാൾ മറ്റു നഗരസഭകളിലും ഇത്തരം നിയമനങ്ങൾ നടത്തിയിട്ടുള്ളതിനാലും നിരവധിയായ കേസുകളിൽ കുറ്റാരോപിതാനായ വ്യക്തിയായതുകൊണ്ടും

 ടി.യാൾ വർക്കന്മാരോട് കൈകൂലി വാങ്ങിയാണോ ടി. പ്രവർത്തി ചെയ്തിരിക്കുന്നതെന്നുംതോന്നിപ്പോകുന്നു.

ആയതിനാല്‍ സെക്രട്ടറി സുഗധകുമാർ എം നെ ഏറ്റുമാനൂര്‍ നഗരസഭയിൽ നിന്ന് മാറ്റി നിർത്തി അന്വേഷണം വേണമെന്നും. വർക്കന്മാരെ സ്ഥിരപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു.

Hot Topics

Related Articles