തലയോലപ്പറമ്പ് : സിപിഎം മറവൻതുരുത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നവകേരളാ സദസ്സ് ചിറേക്കടവിൽ വച്ച് നടന്നു. സിപി എം ജില്ലാ കമ്മിറ്റി അംഗം എം പി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി റ്റി എസ് താജു അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ പി വി ഹരിക്കുട്ടൻ, വിറ്റി പ്രതാപൻ , ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സുഷമ സന്തോഷ്, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പി കെ മല്ലിക എന്നിവർ സംസാരിച്ചു. സിപിഎം ലോക്കൽ കമ്മിറ്റി അംഗം ബി ഷിജു സ്വാഗതവും ചിറേക്കടവ് ബ്രാഞ്ച് സെക്രട്ടറി ആർ രതീഷ് നന്ദിയും പറഞ്ഞു.
Advertisements