തലയോലപ്പറമ്പ് : കണ്ണൂരിൽ നിന്നുള്ള വിമാന യാത്രയിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ മുഖ്യമന്ത്രിയെ അക്രമിക്കാൻ ശ്രമിച്ചതിൽ പ്രതിക്ഷേധിച്ച് സിപിഐ എം തലയോലപ്പറമ്പ് ഏരിയായുടെ കീഴിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിക്ഷേധ പ്രകടനവും പന്തം കൊളുത്തി പ്രകടനവും നടന്നു. തലയോലപ്പറമ്പ് ടൗണിൽ നടന്ന പ്രതിഷേധ യോഗം ഏരിയ കമ്മിറ്റി അംഗം അബ്ദുൾ സലിം ഉദ്ഘാടനം ചെയ്തു.
ലോക്കൽ സെക്രട്ടറി കെ കെ ബാബു ക്കുട്ടൻ അധ്യക്ഷനായി, കുലശേഖരമംഗലം ടോൾ ജങ്ഷനിൽ ഏരിയ കമ്മിറ്റി അംഗം കെ എസ് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ എസ് അരുൺകുമാർ അധ്യക്ഷനായി, ചെമ്പിൽ ലോക്കൽ സെക്രട്ടറി റ്റി എൻ സിബി ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം പി വി അശോകൻ അധ്യക്ഷനായി, ബ്രഹ്മമംഗലത്ത് ഏരിയ കമ്മിറ്റി അംഗം എ പി ജയൻ ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോക്കൽ സെക്രട്ടറി റ്റി സി ഷണ്മുഖൻ അധ്യക്ഷനായി. വെള്ളൂരിൽ ലോക്കൽ സെക്രട്ടറി ടി വി രാജൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം സി എം രാധാകൃഷ്ണൻ അധ്യക്ഷനായി, വടകരയിൽ ഏരിയ കമ്മിറ്റി അംഗം വി എൻ ബാബു ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ഇ ആർ വിശ്വംഭരൻ അധ്യക്ഷനായി.