കോട്ടയം: സിപിഎം തിരുവാതുക്കൽ ലോക്കൽ സമ്മേലനം ചേർന്നു. ആർ.അഭിലാഷിനെ ലോക്കൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. തിരുവാതുക്കൽ ജങ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നു ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഉപയോക്താക്കളുടെ ബി ല്ലുകൾ സ്വീകരിക്കാൻ കെഎ സ്ഇബി, വാട്ടർ അതോറിറ്റി ഓഫീസുകൾ തിരുവാതുക്കലിൽ തുറക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ജില്ലാ സെക്രട്ടറിയറ്റംഗം സി ജെ ജോസഫ് ഉദ്ഘാടനംചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ അഭിലാഷ് പ്രവർത്തന റി പ്പോർട്ട് അവതരിപ്പിച്ചു. 15 അംഗ ലോക്കൽ കമ്മിറ്റി യെയും സമ്മേളനം തെരഞ്ഞെ ടുത്തു. ജില്ലാ കമ്മിറ്റിയംഗങ്ങളായ എം കെ പ്രഭാകരൻ, സി എൻ സത്യനേശൻ, ഏരിയസെക്രട്ടറി ബി ശശികുമാർ, ജില്ലാ കമ്മിറ്റി യംഗങ്ങളായ കെ വി ബിന്ദു, കെ ആർ അജയ്, ഏരിയ കമ്മിറ്റി അംഗങ്ങളായ എം കെ രമേശ്. അഡ്വ. ഷീജ അനിൽ, സി ജി രഞ്ജിത്ത്, പി എൻ ഹരി, ദ്വീപ മോൾ, എസ് ഡി രാജേഷ് എന്നിവർ പ്രസംഗിച്ചു.