സി പി എം ഭരിക്കുന്ന ബാങ്കിലെ നിക്ഷേപ തട്ടിപ്പിനിരയായി നവകേരള സദസിൽ പരാതി നൽകിയ വ്യക്തിയെയും പാർട്ടിക്കെതിരെ ബിജെപി പിൻതുണയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചയാളിനെയും സ്ഥാനാർത്ഥികളാക്കി: പനച്ചിക്കാട് ബാങ്ക് തെരഞ്ഞെടുപ്പിലെ     എൽ ഡി എഫ് പാനൽ വിവാദത്തിൽ 

 പനച്ചിക്കാട്:  പനച്ചിക്കാട് എസ് സി സഹകരണ ബാങ്കിൽ നിക്ഷേപ തട്ടിപ്പിനിരയായ വ്യക്തിയെയും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ     ബി ജെ പി പിൻതുണയോടെ മത്സരിച്ച സ്ഥാനാർത്ഥിയെയും ജൂലൈ 28 ഞായറാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്ന പനച്ചിക്കാട് സഹകരണ ബാങ്കിന്റെ എൽ ഡി എഫ് പാനലിൽ ഉൾപ്പെടുത്തിയത് വിവാദമായി. 40 വർഷമായി സി പി എം ഭരിക്കുന്ന പനച്ചിക്കാട് എസ് സി സഹകരണ ബാങ്കിൽ നിരവധി നിക്ഷേപകർക്കാണ് പണം ലഭിക്കുവാനുള്ളത്. തട്ടിപ്പ് നടത്തിയ ബാങ്കിൽ നിക്ഷേപകർ പ്രശ്നമുണ്ടാക്കുമ്പോഴും ചിങ്ങവനം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലും അവരോടു ചർച്ചയ്ക്ക് വന്നത് പനച്ചിക്കാട് സഹകരണ ബാങ്കിലെ പ്രധാനിയാണ്. 

Advertisements

കോടികളുടെ തട്ടിപ്പ് അരങ്ങേറിയ ബാങ്കിൽ നിന്നും  പാക്കിൽ , പന്നിമറ്റം , ചിങ്ങവനം , പരുത്തുംപാറ , ചാന്നാനിക്കാട് , പൂവൻ തുരുത്ത് പ്രദേശങ്ങളിലെ ചെറുകിട വ്യാപാരികളുടെ പിഗ്മി കളക്ഷൻ തുകയാണ് ഇതിലേറെയും . ഈ തട്ടിപ്പിൽ പണം നഷ്ടപ്പെട്ട പരുത്തുംപാറകവലയിലെ ഒരു വ്യാപാരിയെയാണ് പനച്ചിക്കാട് സഹകരണ ബാങ്കിന്റെ തെരഞ്ഞെടുപ്പു പാനലിൽ ഉൾപ്പെടുത്തിയത് . ഭാര്യയുടെ പേരിലാണ് കളക്ഷൻ തുക ബാങ്കിലടച്ചിരുന്നത്. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നവകേരള സദസ്സിൽ പരാതി നൽകിയവരിൽ ഇവരും ഉൾപ്പെടും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതൊന്നും അറിയാതെയാണോ പാനലിൽ ആളെ തിരുകിക്കയറ്റിയതെന്ന് പാർട്ടി അണികൾ തന്നെ നേതൃത്വത്തോടു പ്രതികരിച്ചതായാണ് അറിയുന്നത്. 2015  ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 15-ാം വാർഡിൽ          സി പി എം- നെതിരെ   ബിജെപി പിൻതുണയോടെ മത്സരിച്ച വ്യക്തിയും പാനലിൽ കടന്നു കൂടിയത് സി പി എമ്മിന് മറ്റൊരു കല്ലുകടിയായി.

Hot Topics

Related Articles