ഹരിപ്പാട് ലൈസൻസില്ലാതെ അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കത്തിന് തീപിടിച്ച് പൊട്ടിത്തെറിച്ച സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍

ഹരിപ്പാട്: വീടിന് സമീപത്തെ പടക്ക സംഭരണശാലയിൽ തീപിടുത്തമുണ്ടായ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിൽ.

Advertisements

പള്ളിപ്പാട് എട്ടാം വാർഡ് മുട്ടം നാടാലയ്ക്കൽ ഷംസുദ്ദീന്‍റെ വീടിന് സമീപം ലൈസൻസില്ലാതെ അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കത്തിന് തീപിടിച്ച് പൊട്ടിത്തെറിച്ച് കേസിൽ നാടാലയ്ക്കൽ നൗഷാദ് (47) നെയാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡിസംബർ 10 നായിരുന്നു സംഭവം. ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന പടക്കം ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ടാം പ്രതി നൗഷാദിന്‍റെ പിതാവ് ഷംസുദ്ദീൻ ഒളിവിലാണ്.

Hot Topics

Related Articles