പ്രായം വെറും ഇരുപത്തി മൂന്ന് ; ആര് എവിടെ എറിഞ്ഞാലും അടിച്ചു പറഞ്ഞും ; അഭിഷേക് ശർമ്മയെന്ന യുവ താരം ബോളർമാരുടെ പേടി സ്വപ്നമാകുമ്പോൾ

ന്യൂസ് ഡെസ്ക് : ഐപിഎല്ലില്‍ ഇന്നലെ പുത്തന്‍ റെക്കോര്‍ഡിട്ടിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്‌കോറാണ് അവര്‍ ഇന്നലെ കുറിച്ചിരിക്കുന്നത്. 277 റണ്‍സാണ് മുംബൈക്കെതിരെ ഹൈദരാബാദ് ഇന്ന് സ്വന്തം തട്ടകത്തില്‍ അടിച്ചെടുത്തത്. അതിന് അടിത്തറയിട്ടത് ഒരു 23കാരന്‍ പയ്യനാണ്.

ഇന്ന് ആ താരത്തിന്റെ വെടിക്കെട്ട് ബാറ്റിംഗ് കണ്ട് ഇന്ത്യന്‍ താരങ്ങള്‍ പോലും അമ്ബരന്ന് നില്‍ക്കുകയാണ്. ഒരുപക്ഷേ ഇതുവരെ ഇന്ത്യന്‍ ടീമില്‍ എത്താത്ത ആ താരം ടി20 ലോകകപ്പ് ടീമില്‍ ഇടംപിടിക്കാന്‍ വരെ സാധ്യതയുണ്ട്. വെറും 23 പന്തില്‍ 63 റണ്‍സടിച്ച അഭിഷേക് ശര്‍മയാണ് ആ താരം. സിക്‌സറുകള്‍ കൊണ്ട് അമ്മാനമാടുകയായിരുന്നു അഭിഷേക്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യന്‍ ടീമില്‍ ഇതുവരെ എത്തിയിട്ടില്ലെങ്കില്‍ ഐപിഎല്ലിലെ നിറസാന്നിധ്യമായി കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ടാണ് അഭിഷേക് മാറിയത്. പഞ്ചാബിലെ മൊഹാലിയിലാണ് താരം ജനിച്ചത്. 

വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിന് വേണ്ടിയായിരുന്നു ആഭ്യന്തര ക്രിക്കറ്റിലെ താരത്തിന്റെ അരങ്ങേറ്റം. 2017-18 സീസണിലാണ് പഞ്ചാബിന് വേണ്ടി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റവും അഭിഷേക് നടത്തിയത്.

പഞ്ചാബ് ടീമിലെ അറിയപ്പെടുന്ന ഓള്‍റൗണ്ടര്‍ കൂടിയാണ് താരം. അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലും താരം കളിച്ചിട്ടുണ്ട്. 2018 അണ്ടര്‍ 19 ലോകകപ്പ് നേടിയ ടീമിലും അഭിഷേക് ശര്‍മയുണ്ടായിരുന്നു. അതേസമയം ഐപിഎല്ലിലെ കോടികളുടെ കിലുക്കം താരത്തിന്റെ സമ്പത്തിലും പ്രതിഫലിച്ചിട്ടുണ്ട്.

അതേസമയം അഭിഷേക് ശര്‍മയ്ക്ക് 1.5 മില്യണ്‍ ആസ്തിയാണ് ഉള്ളത്. ഇന്ത്യന്‍ രൂപയില്‍ ഇത് 12 കോടിയോളം വരം. ഐപിഎല്ലില്‍ നിന്നും ആഭ്യന്തര മത്സരങ്ങളില്‍ നിന്നുമാണ് അഭിഷേകിന് പ്രതിഫലം ലഭിക്കുന്നത്. കുറച്ച്‌ കാലമായി മാത്രം ഐപിഎല്‍ കളിക്കാന്‍ തുടങ്ങിയ അണ്‍ക്യാപ്ഡ് പ്ലെയറായ അഭിഷേകിന്റെ ആസ്തി അതുകൊണ്ട് അമ്ബരിപ്പിക്കുന്നതാണ്.

2022ലെ മെഗാ താര ലേലത്തിലാണ് ഹൈദരാബാദ് താരത്തെ സ്വന്തമാക്കുന്നത്. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമാണ് അഭിഷേകിനെ ആദ്യം സ്വന്തമാക്കിയത്. അതിന് ശേഷമാണ് ഹൈദരാബാദിലെത്തിയത്. എസ്‌ആര്‍എച്ച്‌ 55 ലക്ഷമാണ് താരത്തിന് ആദ്യ സീസണില്‍ പ്രതിഫലമായി നല്‍കിയത്.

നിലവില്‍ അഭിഷേകിന്റെ മികവ് മനസ്സിലാക്കിയ ഹൈദരാബാദ് ആറരക്കോടി രൂപയാണ് ഈ സീസണില്‍ പ്രതിഫലമായി നല്‍കുന്നത്. അഭിഷേകിന്റെ വാര്‍ഷിക വരുമാനം 8 കോടി രൂപയാണ്. ഇതിനൊക്കെ പുറമേ പരസ്യചിത്രങ്ങളിലൂടെയും പ്രമോഷനുകളിലൂടെയും വലിയൊരു തുക താരത്തിന് ലഭിക്കുന്നുണ്ട്.

മുകേഷ് അംബാനി മകള്‍ക്ക് ഇഷയെന്ന് പേരിട്ടത് എന്തിനെന്നറിയുമോ? ഇതാണ് ആ കാരണം

ഫ്‌ളെയര്‍ മീഡിയ ഗ്രൂപ്പ്, എസ്‌എസ് ബാറ്റ്‌സ്, ടിസിഎല്‍, ടണ്‍ പോലുള്ള ബ്രാന്‍ഡുകളുമായി താരം സഹകരിക്കുന്നുണ്ട്. 65 ലക്ഷം രൂപയാണ് അഭിഷേകിന് മാസ വരുമാനമായും ലഭിക്കുന്നത്. ഇത്തരത്തില്‍ വലിയ നേട്ടങ്ങള്‍ താരത്തെ തേടി എത്തുന്നുണ്ട്. അതേസമയം മുംബൈക്കെതിരായ ഇന്നിംഗ്‌സ് അഭിഷേകിന്റെ മൂല്യമുയര്‍ത്തുമെന്ന് ഉറപ്പാണ്.

Hot Topics

Related Articles