വിജയം തുടരാൻ സൂപ്പർ കിംഗ്സ് ; വിജയ വഴിയിൽ തിരിച്ചെത്താൻ സൂപ്പർ ജയിൻ്റ്സ് ; ഐപിഎല്ലിൽ ഇന്ന് ചെന്നൈ ലഖ്നൗ പോരാട്ടം 

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 34ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും ഇന്ന് നേര്‍ക്കുനേര്‍.6 മത്സരത്തില്‍ നിന്ന് 4 ജയം നേടിയ സിഎസ്‌കെ മൂന്നാം സ്ഥാനത്താണ്. അതേ സമയം ലഖ്‌നൗ 6 മത്സരത്തില്‍ 3 മത്സരം ജയിച്ച്‌ അഞ്ചാം സ്ഥാനത്താണ്.

ലഖ്‌നൗവിന്റെ തട്ടകത്തില്‍ നടക്കുന്ന മത്സരം ഇരു കൂട്ടര്‍ക്കും വളരെ നിര്‍ണ്ണായകമാണ്. അവസാന രണ്ട് മത്സരവും തോറ്റ ക്ഷീണത്തിലാണ് ലഖ്‌നൗവിന്റെ വരവ്. അതേ സമയം അവസാന രണ്ട് മത്സരവും ജയിച്ചാണ് സിഎസ്‌കെ എത്തുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കരുത്തരും ചിരവൈരികളുമായ മുംബൈ ഇന്ത്യന്‍സിനെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് സിഎസ്‌കെയുടെ വരവ്. നായകന്‍ റുതുരാജ് ഗെയ്ക് വാദ് ഫോമിലേക്കെത്തിയതോടെ സിഎസ്‌കെയുടെ ആത്മവിശ്വാസം ഉയര്‍ന്നു. ശിവം ദുബെ മധ്യനിരയില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ കൈയടി വാങ്ങുന്നു. രവീന്ദ്ര ജഡേജയും എംഎസ് ധോണിയും ഫിനിഷിങ് മോശമാക്കുന്നില്ല. എന്നാല്‍ ഡാരില്‍ മിച്ചല്‍, രചിന്‍ രവീന്ദ്ര, അജിന്‍ക്യ രഹാനെ എന്നിവര്‍ മെച്ചപ്പെടേണ്ടതായുണ്ട്.

ലഖ്‌നൗവിനെ സംബന്ധിച്ച്‌ ബാറ്റിങ്ങാണ് വലിയ തലവേദന. കെ എല്‍ രാഹുല്‍ ഭേദപ്പെട്ട പ്രകടനം നടത്തുമ്പോള്‍ ക്വിന്റന്‍ ഡീകോക്കിന് സ്ഥിരതയില്ല. 

നിക്കോളാസ് പുരാന്‍, ആയുഷ് ബദോനി എന്നിവരെ വിശ്വസ്തരെന്ന് വിളിക്കാനാവില്ല. മൂന്നാം നമ്ബറില്‍ ദേവ്ദത്ത് പടിക്കലും ദീപക് ഹൂഡയും ഫ്‌ളോപ്പായതോടെ പകരം ആരെന്നത് ലഖ്‌നൗവിനെ സംബന്ധിച്ച്‌ വലിയ ചോദ്യമാണ്. ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യക്കും കാര്യമായ പ്രകടനം നടത്താനാവുന്നില്ല.പേസ് നിരയില്‍ നവീന്‍ ഉല്‍ ഹഖ് ശരാശരി മാത്രം. മൊഹ്‌സിന്‍ ഖാന്‍ ന്യൂബോളില്‍ മിടുക്കുകാട്ടുന്നുണ്ട്. പരിക്ക് ഭേദമായി മായങ്ക് യാദവ് തിരിച്ചുവന്നാല്‍ ലഖ്‌നൗവിനത് കരുത്താവും. സ്പിന്നര്‍ രവി ബിഷ്‌നോയ് കൂടുതല്‍ മിടുക്കു കാട്ടേണ്ടതും ലഖ്‌നൗവിനെ സംബന്ധിച്ച്‌ പ്രധാനപ്പെട്ട കാര്യമാണ്. നേര്‍ക്കുനേര്‍ കണക്കില്‍ ഇരു ടീമും തുല്യ ശക്തികളാണ്. 3 മത്സരത്തില്‍ ഇരു ടീമും ഓരോ മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ഒരു മത്സരത്തിന് ഫലമുണ്ടായില്ല.

Hot Topics

Related Articles