സഞ്ജുവിന് കീഴിൽ ഏകദിന ശൈലിയിൽ ബാറ്റ് വീശി കേരളം ; ഛത്തീസ്‌ഗഢിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി

സ്പോർട്സ് ഡെസ്ക്ക് : ഗ്രൂപ്പ് സിയിലെ ഒന്നാം സ്ഥാനക്കാരായ ഛത്തീസ്‌ഗഢിനെ 7 വിക്കറ്റിന് തോല്‍പ്പിച്ച്‌ സഞ്ജുവും കൂട്ടരും. 126 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ കേരളം വെറും 19.1 ഓവറില്‍ തന്നെ ലക്ഷ്യം കണ്ടു.ഏകദിന ശൈലിയില്‍ ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് ഓപ്പണര്‍മാരായ പൊന്നന്‍ രാഹുലും, രോഹന്‍ കുന്നുമ്മലും മികച്ച തുടക്കമാണ് നല്‍കിയത്.

Advertisements

ആദ്യ‌ വിക്കറ്റില്‍ 86 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഇരുവരും ഛത്തീസ്‌ഗഢ് ബൗളര്‍മാരെ കടന്നാക്രമിച്ചു. കേവലം 27 പന്തില്‍, 2 സിക്സറും, 5 ഫോറുകളുമടക്കമാണ് രോഹന്‍ 40 റണ്‍സ് നേടിയത്. അജയ് മണ്ഡലിന്റെ പന്തില്‍ ഷാനവാസ് ഹുസൈന്‍ സ്റ്റമ്പ് ചെയ്താണ് രോഹന്‍ പുറത്തായത്.
തൊട്ടടുത്ത ഓവറില്‍ തന്നെ, ഒരു റണ്ണിന് സച്ചിന്‍ ബേബിയെ നഷ്ടമായ കേരളത്തിനായി അക്ഷയ് ചന്ദ്രന്‍ ക്രീസിലേക്കെത്തിയെങ്കിലും 10 റണ്‍സ് കൂട്ടിച്ചേര്‍ക്കാനെ താരത്തിന് ആയൊള്ളു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സന്ദര്‍ശകര്‍ക്കായി ഈ രണ്ട് വിക്കറ്റുകളും നേടിയത് സുമിത് റുയികറാണ്.തുടര്‍ന്ന് ഈ മത്സരത്തിലെ കേരളത്തിന്റെ വിജയശില്പി ജലജ് സക്സേന രാഹുലിന് കൂട്ടായെത്തി‌. ആദ്യ ഇന്നിംഗ്സില്‍ 5 വിക്കറ്റും, രണ്ടാം ഇന്നിംഗ്സില്‍ 6 വിക്കറ്റുമടക്കം 11 വിക്കറ്റ് നേടിയ സക്സേനയാണ് ഛത്തീസ്‌ഗഢ് ബാറ്റിംഗിനെ ചുരുട്ടി കൂട്ടിയത്. ഇന്ന് അഞ്ച് പന്തുകള്‍ മാത്രം നേരിട്ട സക്സേനയെ സാക്ഷി നിര്‍ത്തി, രാഹുല്‍ കേരളത്തിനെ വിജയത്തിലേക്ക് നയിച്ചു. 58 പന്തില്‍ 3 സിക്സറുകളും, 5 ഫോറുകളും അടക്കമാണ് പൊന്നന്‍ രാഹുല്‍ 66* റണ്‍സ് നേടിയത്.

ആദ്യ മത്സരം ജാര്‍ഖണ്ഡിനെ തോല്‍പ്പിച്ചെങ്കിലും, കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാനോട് ലീഡ് വഴങ്ങിയ കേരളം സമനില മാത്രമാണ് നേടിയത്. ഇനി ഗോവയും, പിന്നീട്‌ കര്‍ണ്ണാടകയുമാണ് കേരളത്തിന്റെ എതിരാളികള്‍. ശ്രീലങ്കന്‍ശ്രീലങ്കന്‍ പരമ്ബരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഞ്ജുവിന്റെ സേവനം അടുത്ത മത്സരത്തില്‍ കേരളത്തിന് ലഭിക്കില്ല.

Hot Topics

Related Articles