സ്പോർട്സ് ഡെസ്ക്ക് : ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് നടക്കുന്ന ന്യൂസിലാൻഡ് അഫ്ഗാനിസ്ഥാൻ മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബോളിംഗ് തിരഞ്ഞെടുത്തു. ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ന് വിജയിച്ചാല്‍ ന്യൂസിലാൻഡിന് പോയിൻ്റ് പട്ടികയില്‍ ഒന്നാമത് എത്താം. തുടര്‍ച്ചയായ നാലാം ജയം ലക്ഷ്യമിട്ടാണ് ന്യൂസിലൻഡ് ഇന്നിറങ്ങുക. ടൂര്‍ണമെൻ്റില്‍ ഇതുവരെ കാര്യമായ വെല്ലുവിളികള്‍ കിവീസിന് നേരിടേണ്ടി വന്നിട്ടില്ല.ബാറ്റര്‍മാരും ബൗളര്‍മാരും സാഹചര്യത്തിനൊത്ത് ഉയരുന്നത് മത്സരങ്ങള്‍ അനായാസം കൈപ്പിടിയില്‍ ഒതുക്കാൻ ടീമിനെ സഹായിക്കുന്നു.
ബാറ്റിങ്ങില്‍ ഡെവോണ്‍ കോണ്‍വെയും ഡാരി മിച്ചാലുമെല്ലാം തകര്‍പ്പൻ ഫോമിലാണ്. മിച്ചല്‍ സാൻ്റ്നര്‍, മാറ്റ് ഹെൻറി തുടങ്ങിയവര്‍ ബൗളിംഗിലും മികവ് പുലര്‍ത്തുന്നു.നായകൻ കെയിൻ വില്യംസണ്‍ പരിക്ക് പറ്റി പുറത്തിരിക്കുന്നത് മാത്രമാണ് ടീമിൻ്റെ ഏക നിരാശ.ഇംഗ്ലണ്ടിനെ അട്ടിമറിച്ച ആത്മവിശ്വാസവുമായാണ് അഫ്ഗാൻ കിവീസിനെ നേരിടാൻ ഒരുങ്ങുന്നത്.ബാറ്റിങ്ങില്‍ റഹ്മനുള്ളാഹ് ഗുര്‍ബാസിലാണ് ടീമിൻ്റെ മുഴുവൻ പ്രതീക്ഷകള്‍. വെടിക്കെട്ട് തുടക്കം നല്‍കാൻ മിടുക്കനാണ് ഗുര്‍ബാസ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യ വിക്കറ്റ് നഷ്ടമായാല്‍ പിന്നീട് വരുന്ന മധ്യനിരയുടെ മോശം പ്രകടനമാണ് അഫ്ഗാൻ നേരിടുന്ന വലിയ വെല്ലുവിളി. നായകൻ ഹാഷ്മതുള്ളാഹ് ഷാഹിദി, മുഹമ്മദ് നബി ഉള്‍പ്പെടെയുള്ളവര്‍ ബാറ്റിങ്ങില്‍ കൂടുതല്‍ ഉത്തരവാദിത്വം പുലര്‍ത്തേണ്ടതുണ്ട്.മത്സരം നടക്കുന്ന ചെന്നൈയിലെ പിച്ച് സ്പിന്നിനെ പിന്തുണയ്ക്കുന്നത് അഫ്ഗാന് കൂടുതല്‍ സഹായകരമാകും.കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ സ്പിന്നര്‍മാര്‍ ഇന്നും മികച്ച പ്രകടനം പുറത്തെടുത്താല്‍ ടീമിന് വിജയം പ്രതീക്ഷിക്കാം..