പന്ത് പക്വതയുള്ള താരമായി ; നേടിയത് 20 റൺസെങ്കിലും അത് ടീമിന് മുതൽക്കൂട്ടാവുന്നത് ; റിഷഭ് പന്തിനെ പുകഴ്ത്തി ഗവാസ്കർ

ന്യൂസ് ഡെസ്ക് : റിഷഭ് പന്തിന്റെ ലോകകപ്പിലെ പ്രകടനത്തെയും ഫിറ്റ്നസിനെയും പ്രശംസിച്ച്‌ മുൻ ഇന്ത്യൻ താരം സുനില്‍ ഗവാസ്‌കർ. പരിക്കില്‍ നിന്ന് മികച്ച തിരിച്ചുവരവാണ് പന്ത് നടത്തിയത് എന്നും ഗവാസ്കർ പറയുന്നു.പന്തിന്റെ തിരിച്ചുവരവ് ഒരു അത്ഭുതമാണ്, നിങ്ങള്‍ക്കറിയാമോ? അപകടത്തെക്കുറിച്ച്‌ കേട്ടപ്പോള്‍ ഞങ്ങള്‍ എല്ലാവരും വളരെ ആശങ്കാകുലരായിരുന്നു. പരിക്കിൻ്റെ തീവ്രതയെക്കുറിച്ച്‌ ഞങ്ങള്‍ കേട്ടു, ഞങ്ങള്‍ എല്ലാവരും അവനു വേണ്ടി പ്രാർത്ഥിച്ചു. അവൻ ഇപ്പോള്‍ സുഖമായിരിക്കുന്നു എന്ന് മാത്രമല്ല, അവൻ വളരെ ശക്തമായി തിരിച്ചു വന്നിരിക്കുന്നു. 

Advertisements

അവൻ അല്‍പ്പം ഭാരം കുറഞ്ഞു, അത് ഒരുപക്ഷേ ആവശ്യമായിരുന്നു, ഒരു ഘട്ടത്തില്‍ പന്ത് അല്‍പ്പം അമിതഭാരം ഉള്ളതായി കാണപ്പെട്ടൊരുന്നു. ഇപ്പോള്‍ അവൻ മികച്ച ഫിറ്റ്നസിലാണ് – ഗവാസ്കർ പറഞ്ഞു.”അവന്റെ പക്വത ആണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സാഹചര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ അവന് പക്വത വന്നു. അവൻ സ്വാഭാവികമായും ആക്രമണകാരി ആണെങ്കില്‍ ഇപ്പോള്‍ ടീമിന്റെ സാഹചര്യം നോക്കിയും കളിക്കുന്നു. അവസാന മത്സരത്തില്‍ അവൻ 10 പന്തില്‍ 20 റണ്‍സ് മാത്രമെ നേടിയുള്ളൂ. പക്ഷേ അത് ടീമിനെ വലിയ സഹായമായ റണ്‍സ് ആയിരുന്നു.” ഗവാസ്‌കർ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.