കോട്ടയം: കോട്ടയം നഗരമധ്യത്തിലെ സദാചാര ഗുണ്ടാ ആക്രമണത്തിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസില്‍ അറസ്റ്റിലായ വേളൂര്‍ പ്രീമിയര്‍ ഭാഗത്തു വേളൂത്തറ മുഹമദ് അസ്ലം, മാണിക്കുന്നം തൗഫീഖ് മഹല്‍ അനസ് അഷ്‌കര്‍, കുമ്മനം പൊന്മല ക്രസന്റ് വില്ല ഷബീര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. പ്രതികളെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ പൊലീസ് വെള്ളിയാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും.
തിങ്കളാഴ്ച രാത്രി തിരുനക്കരയിലാണ് സദാചാര ഗുണ്ടാ സംഘം പെൺകുട്ടിയെയും സുഹൃത്തിനെയും ആക്രമിച്ചത്. അപകടത്തിൽ പരിക്കേറ്റ സുഹൃത്തിന് വസ്ത്രം നൽകിയശേഷം തട്ടുകടയില്‍ നിന്നു ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ഥിനിയേയും സുഹൃത്തിനെയുമാണ് ലൈംഗീക ചുവയോടെ സംസാരിച്ചശേഷം മൂന്നംഗസംഘം ക്രൂരമായി അക്രമിച്ചത്. 50 ഓളം പേര്‍ കാഴ്ചക്കാരായി ഉണ്ടായിരുന്നെങ്കിലും ആരും രക്ഷിക്കാന്‍ ശ്രമിച്ചില്ലെന്നും അക്രമത്തിനിരയായവര്‍ പരാതിപ്പെട്ടിരുന്നു. സംഭവം വിവാദമായതോടെ പിറ്റേന്നു തന്നെ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പെണ്‍കുട്ടിയുടെ രഹസ്യമൊഴി
രേഖപ്പെടുത്തുമെന്നു സൂചനകളുണ്ടായിരന്നുവെങ്കിലും രേഖപ്പെടുത്തിയില്ല. പെണ്‍കുട്ടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ കാഞ്ഞിരപ്പള്ളി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തി. നേരില്‍ക്കാണിച്ചു പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടത്തണമെന്നു ആവശ്യപ്പെട്ടു പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ വിവേക് മാത്യൂ വര്‍ക്കി വൈള്ളിയാഴ്ച കോടതിയെ സമീപിക്കും. പെണ്‍കുട്ടി പ്രതികളെ ദൃശ്യങ്ങള്‍ മുഖേന
തിരിച്ചറിഞ്ഞിരുന്നു.
ആദ്യഘട്ടത്തില്‍ പോലീസ് വിശദമായി മൊഴിയെടുത്തില്ലെന്നു പെണ്‍കുട്ടി പരാതിപ്പെട്ടിരുന്നു.
ഇതേത്തുടര്‍ന്നു പെണ്‍കുട്ടിയില്‍ നിന്നു വീണ്ടും വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. അതേസമയം, പ്രതികളുടെ രാഷ്ട്രീയ ബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ കൂടുതല്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.