പാലാ: വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ ആനിക്കാട് മുക്കാലി ഭാഗത്ത് കൊടിമറ്റം വീട്ടിൽ ദേവസ്യ മകൻ ഷെബിൻ(32), ആനിക്കാട് തേക്കിലക്കാട്ട് വീട്ടിൽ ചന്ദ്രബാബുവിന്റെ മകൻ വിഷ്ണുബാബു (26) എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ലഹരി വസ്തുക്കളുടെ വിൽപ്പന തടയുന്നതിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാക്കളെ പിടികൂടിയത്.
സ്‌കൂൾ, കോളേജ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്നവരെക്കുറിച്ചും, കഞ്ചാവ് കേസിൽ പിടിയിലാകുന്ന പ്രതികളിലേക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നവരുടെ വിവരങ്ങളും ശേഖരിച്ചു വരികയാണെന്നും അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും എസ്.പി പറഞ്ഞു. പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി. ടോംസൺ, എസ്.ഐ അഭിലാഷ് എം.ഡി, സിവിൽ പൊലീസ് ഓഫീസർമാരായ രഞ്ജിത്ത് സി, മഹേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.