അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും കൂട്ടുകാരനെയും മദ്യം നൽകി കുടിപ്പിച്ചതിന് ഒരാളെ അടൂർ പൊലീസ് പിടികൂടി. സഞ്ജു സുഗതൻ (26) എന്നയാളാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് പ്രതി. ഇന്നലെ ഉച്ചക്ക് അടൂർ തോട്ടുവാ പള്ളിയുടെ സമീപത്തുനിന്നും പെൺകുട്ടിയെ ബൈക്കിൽ കടത്തിക്കൊണ്ടിപോയ ഇയാൾ തുടർന്ന് മദ്യം വാങ്ങിയശേഷം, പെൺകുട്ടിയുടെ സഹപാഠിയുടെ വീട്ടിലെത്തി ഇരുവർക്കും മദ്യം നൽകുകയായിരുന്നു.
സഹപാഠിയായ ആൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത തക്കം നോക്കിയാണ് ഇയാൾ പെൺകുട്ടിയുമായി എത്തിയത്. വിവരമറിഞ്ഞു സ്ഥലത്തെത്തിയ അടൂർ പൊലീസ്, ഇയാളെ കസ്റ്റഡിയിലെടുത്തു. തുടർന്ന് പെൺകുട്ടിയോട് കാര്യങ്ങൾ തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തായത്. വനിതാ പൊലീസ് കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ എടുത്ത പോക്സോ നിയമപ്രകാരമുള്ള കേസിൽ പിന്നീട് അനന്ദുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടൂർ പൊലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള ഇരു കേസുകളുടെയും അന്വേഷണസംഘത്തിൽ എസ് ഐ മാരായ വിമൽ, മനീഷ്, ബിജു ജേക്കബ്, സി പി ഓമാരായ റോബി, സൂരജ്, ശ്രീജിത്ത്, രതീഷ്, സതീഷ്, അനുപ എന്നിവരാണുള്ളത്.