അഭിഭാഷക വൃത്തി ക്രിമിനലുകൾക്കു വേണ്ടിയോ..? നടു റോഡിൽ നഗ്നതാ പ്രദർശനവും സ്വയംഭോഗവും നടത്തിയ പ്രതിയ്ക്കു ജാമ്യം; പൊതുനിരത്തിൽ യുവതിയെ അവഹേളിച്ച പ്രതിയ്ക്കു ജാമ്യം വാങ്ങി നൽകിയത് അഡ്വ.വിവേക് മാത്യു വർക്കി; സ്ത്രീസംരക്ഷണ നിയമങ്ങൾ വളച്ചൊടിച്ച് സാമൂഹിക വിരുദ്ധനായ പ്രതിയ്ക്കു ജാമ്യം വാങ്ങി നൽകുന്നതോ അഭിഭാഷകന്റെ ജോലി

കോട്ടയം: നടുറോഡിൽ സ്ത്രീയെ പരസ്യമായി പരസ്യമായി അപമാനിക്കുകയും, നഗ്നതാ പ്രദർശനവും സ്വയംഭോഗവും വീഡിയോ സഹിതം പിടിച്ചിട്ടും പ്രതിയെ 24 മണിക്കൂർ പോലും ജയിലിൽ കിടത്താനാവാതെ പൊലീസ്. സ്ത്രീകൾക്ക് സുരക്ഷ ഒരുക്കേണ്ട നിയമം വളച്ചൊടിച്ച് രംഗത്തിറങ്ങിയ അഭിഭാഷകൻ അഡ്വ.വിവേക് മാത്യു വർക്കിയാണ് നിയമലംഘകനു കുടപിടിച്ചത്. കോട്ടയം കുഴിമറ്റം സദനം സ്‌കൂൾ റോഡിൽ പരസ്യമായി നഗ്നതാ പ്രദർശനം നടത്തുകയും, സ്വയംഭോഗം ചെയ്യുകയും ചെയ്ത കേസിൽ പിടിയിലായ കുറിച്ചിയിൽ വാടകയ്ക്ക് താമസിക്കുന്ന പനച്ചിക്കാട് ചാന്നാനിക്കാട് പുത്തൻപറമ്പിൽ സിബി ചാക്കോയെയാണ് (45) ചിങ്ങവനം പൊലീസ് സംഘം പിടികൂടിയത്.

Advertisements

ഞായറാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് പിടിയിലായ പ്രതിയെ, 24 മണിക്കൂർ പോലും കസ്റ്റഡിയിൽ സൂക്ഷിക്കാനോ, ഒരു ദിവസമെങ്കിലും റിമാൻഡ് ചെയ്യാനോ പൊലീസിനു സാധിച്ചില്ല. ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി റിമാൻഡ് ചെയ്യാൻ കൊണ്ടു പോയ പ്രതിയ്ക്കു വേണ്ടി കോട്ടയത്തെ കൊടുംക്രിമിനലുകൾക്കു വേണ്ടി പോലും ഹാജരാകുന്ന അഭിഭാഷകനാണ് എത്തിയത്. താഴത്തങ്ങാടി കൊലക്കേസ് പ്രതിയെ ജാമ്യത്തിൽ ഇറക്കുകയും നിരവധി കഞ്ചാവ് കേസ് പ്രതികളെ വെറുതെ വ്ിടുന്നതിന് ആവശ്യമായ രീതിയിൽ കേസ് നടത്തുകയും ചെയ്ത അഡ്വ.വിവേക് ഈ കേസിലും പ്രതിയ്ക്കായി ഹാജരാകുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നടു റോഡിൽ സ്ത്രീകളെ ശല്യം ചെയ്യുന്ന പ്രതിയ്ക്ക് ശിക്ഷവാങ്ങി നൽകാനോ, റിമാൻഡിൽ കഴിയാനോ പോലും സാഹചര്യം ഒരുക്കാത്തത് അക്ഷരാർത്ഥത്തിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 24 മണിക്കൂർ പോലും പ്രതിയെ കസ്റ്റഡിയിൽ സൂക്ഷിക്കാൻ ഇടയാക്കാതിരുന്നതാണ് ഇപ്പോൾ പ്രതിഷേധത്തിന് ഇടയാക്കുന്നത്.

Hot Topics

Related Articles