വൈക്കം : തലയോലപ്പറമ്പിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറവൻതുരുത്ത് സ്വദേശിയായ 46 കാരനെയാണ് തലയോലപ്പറമ്പ് പോലീസ് പിടികൂടിയത്.16 വയസ്സുള്ള കുട്ടിയെ ഇയാൾ 8 വർഷത്തോളമായി പീഡനത്തിന് ഇരയാക്കിയിരുന്നതായി മൊഴിയിൽ പറയുന്നു. കഴിഞ്ഞ ദിവസം വിളിച്ചിട്ട് വരാത്തതിനെ തുടർന്ന് കുട്ടിയെ ഇയാൾ ചവുട്ടി വീഴ്ത്തുകയായിരുന്നു.
പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സക്ക് പോയ ശേഷം അവിടെ നിന്നും ബന്ധുവീട്ടിൽ എത്തിയ കുട്ടിയോട് കാര്യങ്ങൾ തിരക്കിയപ്പോഴാണ് പീഡനവിവരം അറിയുന്നത്. തുടർന്ന് ബന്ധുക്കളാണ് പൊലീസിൽ പരാതി നൽകിയത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഇയാളെ ശനിയാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി നിരവധി കേസുകളിലും, മറ്റ് സാമൂഹ്യ വിരുദ്ധ പ്രവർത്തനത്തിലും ഉൾപ്പെട്ട ആളാണെന്ന് പൊലീസ് പറഞ്ഞു.