ഈരാറ്റുപേട്ട : യുവാവിനെ ഭീക്ഷണിപ്പെടുത്തുകയും , അസഭ്യം പറയുകയും , ഗുരുതരമായി പരിക്കേൽപ്പിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട വില്ലേജ് നടയ്ക്കൽ കരയിൽ പൊന്തനാൽപറമ്പ് ഭാഗത്ത് തൈമഠത്തിൽ വീട്ടിൽ യാക്കൂബ് മകൻ സാത്താൻ ഷാനു എന്നു വിളിക്കുന്ന ഷാനവാസ് (32) നെയും ഈരാറ്റുപേട്ട വില്ലേജ് തെക്കേക്കര കരയിൽ അരുവിത്തുറ ഭാഗത്ത് കാട്ടാമല വീട്ടിൽ ഇബ്രാഹിംകുട്ടി മകൻ അമീൻ കെ.ഇ (34 )എന്നിവരെയുമാണ് അറസ്റ്റ് ചെയ്ത്.
ഇരുവരും ചേർന്ന് 16 ന് രാത്രി 9.30 മണിയോടു കൂടി തീക്കോയി മ്ലാക്കുഴി ഭാഗത്തുവെച്ച് ചേലപ്പാലത്ത് വീട്ടിൽ നാസർ മകൻ അർഷ് എന്നയാളെയാണ് ആക്രമിച്ചത് ഇവർ തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു തുടർന്ന് അർഷിതിന്റെ പരാതിയിൽ ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും , ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇവരെ പിടികൂടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുൻപും നിരവധി കേസുകളിൽ പ്രതിയായ ഇവർ ഈരാറ്റുപേട്ട പോലീസ്റ്റേഷനിലെ അന്റി-സോഷ്യൽ പട്ടികയിൽ ഉൾപ്പെട്ടവരാണ്. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ബാബു സെബാസ്റ്റ്യൻ, സബ്ബ് ഇൻസ്പെക്ടർമാരായ വിഷ്ണു വി.വി, സുജിലേഷ്, വർഗ്ഗീസ് കുരുവിള, സീനിയർ സി.പിഓ മാരായ ജോബി ജോസഫ്, അനീഷ് കെ.സി, ജിനു.ജി.നാഥ്, അനീഷ് ബാലൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.