കുമാരനല്ലൂർ: ഇലവനാട്ട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മോക്ഷണശ്രമം. സിസിടിവിയുടെ മോഡവുമായി കള്ളൻ കടന്നുകളഞ്ഞു. കുമാരനല്ലൂർ മോസ്കോ കവലയ്ക്കു സമീപമുള്ള ഇല വനാട്ട് ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് മോഷണശ്രമം.
ഇന്നലെ രാത്രിയാണ് മോഷ്ടാവ് ക്ഷേത്രത്തിൽ കയറിയത്. ചുറ്റമ്പലത്തിൻ്റെ ഓടുകൾ എടുത്തു മാറ്റി ക്ഷേത്രത്തിനകത്തു കയറിയ മോഷ്ടാവ് ശ്രീകോവിലിനു മുകളിൽ കയറി ഓട് എടുത്തു മാറ്റിയെങ്കിലും അകത്തു കടക്കാനായില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശ്രീകോവിലിനു മുകളിൽ കരിങ്കൽ പാളികൾ പാകിയിരുന്നതു കൊണ്ടാണ് അകത്തു കടക്കാൻ സാധിക്കാതെ വന്നതെന്ന് ക്ഷേത്രത്തിന്റെ മേൽശാന്തി ശ്രീകൃഷ്ണ ശർമ്മ പറഞ്ഞു. രാവിലെ ക്ഷേത്ര നട തുറക്കാനെത്തിയപ്പോഴാണ് ക്ഷേത്ര ചുറ്റമ്പലത്തിൻ്റെ ഓട് ഇളക്കി മാറ്റിയത് ഇദ്ദേഹത്തിൻ്റെ ശ്രദ്ധയിൽ പെട്ടത്. സമീപത്തു തന്നെ തടികൊണ്ടുള്ള ഉയരത്തിലുള്ള ഒരു പീഠവും ഉണ്ടായിരുന്നു.
തുടർന്ന് ക്ഷേത്രത്തിനകത്തു കയറി പരിശോധിച്ചപ്പോൾ ശ്രീകോവിലിൻ്റെ ഓടുകളും ഇളക്കി മാറ്റിയ നിലയിലായിരുന്നു. ഉടൻ തന്നെ ഗാന്ധിനഗർ പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മറ്റൊന്നും ലഭിക്കാതെ വന്ന മോഷ്ടാവ് ക്ഷേത്രത്തിലെ സിസിടിവി ക്യാമറയുടെ മോഡവുമായിട്ടാണ് കടന്നുകളഞ്ഞത്.