കോട്ടയം: വാഹന ഇടപാടിൽ വണ്ടിച്ചെക്ക് നൽകി കബളിപ്പിച്ചെന്ന കേസിൽ ആനിക്കാട് സ്വദേശിയ്ക്ക് 3.85 ലക്ഷം രൂപ പിഴ. ആനിക്കാട് സ്വദേശിയായ പള്ളിത്താഴെ വീട്ടിൽ ആലീസ് ചാക്കോയെയാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് ജഡ്ജി രേഷ്മ ജി.മേനോൻ ശിക്ഷിച്ചത്. വടവാതൂർ വടാമറ്റത്തിൽ വി.സി ചാണ്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2013 നവംബർ നാലിനായിരുന്നു കേസിനാസപ്ദമായ സംഭവം.
ആലീസിന്റെ പക്കലുണ്ടായിരുന്ന ഇന്നോവ വാഹനം സി സി അടച്ച തീർക്കാമെന്ന ഉറപ്പിൽ ചാണ്ടി വാങ്ങുകയായിരുന്നു. എന്നാൽ , പണം വാങ്ങിയെങ്കിലും ആലീസ് ഈ വാഹനത്തിന്റെ സി.സി അടച്ച് തീർത്തില്ല. തുടർന്ന് , സി സി കുടിശിക വന്ന വാഹനം കമ്പനി പിടിച്ചെടുത്തു. ഈ ഇനത്തിൽ ചാണ്ടിയ്ക് 3.85 ലക്ഷം നഷ്ടമുണ്ടായി. ഈ തുക നൽകുന്നതിനായി ആലീസ് ചെക്ക് വി.സി ചാണ്ടിയ്ക്ക് നൽകുകയും ചെയ്തു. എന്നാൽ, ഈ ചെക്ക് മടങ്ങിയതോടെ ചാണ്ടി കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ ചെക്ക് ചാണ്ടി കോടതിയിൽ സമർപ്പിച്ചെങ്കിലും മടങ്ങി. ഇതേ തുടർന്നു ചാണ്ടി നൽകിയ പരാതി പരിഗണിച്ചാണ് കോടതി ഇപ്പോൾ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. ചാണ്ടിയ്ക്കു വേണ്ടി അഡ്വ.വിനു ജേക്കബ് മാത്യു കോടതിയിൽ ഹാജരായി.