ചിങ്ങവനം : ലോണെടുത്തശേഷം തിരിച്ചടക്കാതിരിക്കുകയും ഇത് ചോദ്യം ചെയ്യാൻ എത്തിയവരെ ആക്രമിക്കുകയും ചെയ്ത കേസിൽ വാറണ്ടായ ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ
നാട്ടകം മൂലവട്ടം കൈതയിൽ വീട്ടിൽ തങ്കൻ മകൻ സതീഷിനെ(41) യാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. മൈക്രോഫിനാൻസ് സ്ഥാപനത്തിൽ നിന്ന് ലോൺ എടുത്തതിനുശേഷം തിരിച്ചടവിനെ ചൊല്ലി ഉണ്ടായ തർക്കത്തിനൊടുവിൽ പ്രതിയും സുഹൃത്തുക്കളും ചേർന്ന് പരാതിക്കാരനായ പ്രദീപ്കുമാറും ഭാര്യയും സഞ്ചരിച്ചുകൊണ്ടിരുന്ന ഓട്ടോറിക്ഷ തടഞ്ഞുനിർത്തി അവരെ ആക്രമിക്കുകയായിരുന്നു.
പിന്നീട് കോടതിയിൽ നിന്ന് ജാമ്യം എടുത്തതിനുശേഷം കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയും കോടതി പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയുമായിരുന്നു.ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി .ആർ ജിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.