ചിങ്ങവനം: ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നിന്നും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും മോഷ്ടിച്ച് മുങ്ങി നടന്നിരുന്ന മോഷ്ടാവിനെ പോലീസ് പിടികൂടി. കോട്ടയം നഗരത്തിൽ നിന്നും .മോഷ്ടിച്ച മൊബൈൽ ഫോൺ യുവാക്കളുടെ സംഘം പിൻതുടർന്ന് കണ്ടെത്തിയ സംഭവത്തിലെ പ്രതിയെയാണ് പിടികൂടിയത്.
കോട്ടയം കുറിച്ചി തെക്കേപ്പറമ്പിൽ വീട്ടിൽ തമ്പി മകൻ ബിനു തമ്പിയെയാണ് ചിങ്ങവനം പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ജില്ലയിൽ അടുത്തിടെ നടന്ന ചില മോഷണങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കി ന്റെ പ്രത്യേകം നിർദ്ദേശാനുസരണം മോഷ്ടാക്കളെ പിടികൂടുന്നതിനായി ജില്ലയിലൂടനീളം നടത്തിയ കർശന പരിശോധനയിലാണ് മോഷ്ടാവ് പിടിയിലായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇയാൾക്കെതിരെ മുൻപും സമാനമായ കേസിലും മയക്കുമരുന്ന് ഉപയോഗിച്ച കേസിലും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്, സ്ഥിരമായി വീടുകളിൽ തീർത്ഥാടനത്തിന്റെ പേരിൽ ഭിക്ഷ യാചിച്ചു ചെല്ലുകയും വീട്ടുകാരുടെ ശ്രദ്ധ മാറുമ്പോൾ അവിടെയുള്ള ഫോണുകൾ കവർന്നു എടുക്കുകയും ആണ് ഇയാളുടെ പതിവ് . ചിങ്ങവനം എസ് എച്ച് ഓ.ജിജു. ടി ആർ, എസ്.ഐ അനീഷ് കുമാർ എം, സി.പി.ഓ മാരായ സതീഷ് എസ്, സലമോൻ, മണികണ്ഠൻ, പ്രകാശ്, മഹേഷ് മോഹൻ എന്നിവർ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളുടെ കൈയ്യിൽ നിന്നും ഏഴു ഫോണുകളും ഒരു ഐപാഡും പോലീസ് കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.