പാലക്കാട് ∙ കൊഴിഞ്ഞാമ്പാറ കരമ്പോട്ട സ്വദേശി പരേതനായ മാരിമുത്തുവിന്റെ മകൻ സന്തോഷ് (42) വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം..സന്തോഷിനെ വീട്ടിൽ കയറി മർദിച്ച് കൊലപ്പെടുത്തിയതെന്നാണു പൊലീസ് നിഗമനം.
അവിവാഹിതനായ സന്തോഷിന് വിവാഹിതയായ യുവതിയുമായി സൗഹൃദമുണ്ടായിരുന്നു. സംഭവദിവസം രാത്രി യുവതിയാണ് പൊലീസിനെ വിവരം അറിയിച്ചത്. ഭർത്താവ് സന്തോഷിനെ മർദിച്ചതായി പറഞ്ഞതിനാൽ പൊലീസ് സ്ഥലത്തെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരിശോധനയിൽ വീട്ടിനകത്തു നിലത്തു മരിച്ച നിലയിലാണ് സന്തോഷിനെ കണ്ടെത്തിയത്.നെറ്റിയിൽ മർദനമേറ്റ പാടുകളുണ്ടായിരുന്നു. മൃതദേഹത്തിനരികിൽ ടിവി കണക്ഷനായി ഉപയോഗിച്ചിരുന്ന കേബിളും കണ്ടെത്തി. ഡോക്ടർ സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ്, മൂങ്കിൽമട സ്വദേശി ആറുച്ചാമി (45), പൊലീസ് കസ്റ്റഡിയിലാണ്. ചോദ്യം ചെയ്യൽ തുടരുന്നതായും അന്വേഷണത്തിന് ചിറ്റൂർ ഡിവൈഎസ്പി വി. എ. കൃഷ്ണദാസ് നേതൃത്വം നൽകുന്നതായും പൊലീസ് അറിയിച്ചു.