ആലപ്പുഴ: സിപിഎം നേതാവ് ഷാനവാസിന് ക്രിമിനൽ,ക്വട്ടേഷൻ, ലഹരി സംഘങ്ങളുമായി ബന്ധമെന്ന് പോലീസ് റിപ്പോർട്ട്
ലഹരി കടത്ത് കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭ അംഗം ഷാനവാസിന് ലഹരി-
ക്രിമിനൽ – ക്വട്ടേഷൻ സംഘങ്ങളുമായിയി ബന്ധമെന്ന് പോലീസ് റിപ്പോർട്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റിപ്പോർട്ട് ഡിജിപി യ്ക്കും ആഭ്യന്തര വകുപ്പിനും കൈമാറി.സാമ്പത്തിക ഇടപാടുകളിൽ ഇടനിലക്കാരനായി ഷാനവാസ് വിഹിതം കൈപറ്റുന്നു.
ഈ പണം ബിനാമി ഇടപാടിന് ഉപയോഗിക്കുന്നു.കൂടാതെ റിയൽ എസ്റ്റേറ്റ് ബിസിനസുകളിലും ബിനാമി ഇടപാടുകളും ഉണ്ടെന്ന് റിപ്പോർട്ട്.
രാഷ്ട്രീയ പിൻബലത്തിലാണ്
സമ്പത്തുണ്ടാക്കുന്നത് എന്ന് റിപ്പോർട്ടിൽ പറയുന്നു.ക്രിമിനൽ
കേസുകളിൽ പ്രതിയായ ഷാരോണിന് വീട് വാടകയ്ക്കെടുത്ത് നൽകിയത് ഷാനവാസാണ്.
കരുനാഗപ്പള്ളി ലഹരി കടത്തിൽ പിടിയിലായ ഇജാസ്, ഷാനവാസിന്റെ ബിനാമിയാണ് എന്നും സൂചനയുണ്ട്.
ആലപ്പുഴയിലെ ഫുട്ബോൾ ടർഫും ടീ ഷോപ്പും നടത്തുന്നത് ഇജാസും എട്ടു പേരും ചേർന്നാണ്.
ബിനാമികളെ ഉപയോഗിച്ച് ഷാനവാസ് ഇടപാടുകൾ നടത്തുന്നു.ഇഡി ക്ക് പരാതി നൽകിയത് പാർട്ടിയിലെ അസംതൃപ്തരാകാമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
കേബിളിടുന്ന കരാർ ജോലിക്ക് പുറമേ എ ടി എം , മൊബൈൽ ടവർ എന്നിവ സ്ഥാപിക്കാൻ സ്ഥലമെടുത്ത് നൽകുന്ന ഇടപാടും ഷാനവാസിന് ഉണ്ട്.ഷാനവാസിനെതിരെ ശക്തമായ നടപടി വേണമെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.