ക്രൈസ്തവർക്ക് നേരെയുള്ള അക്രമം അവസാനിപ്പിക്കണം : കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ ഡോ.കെ സി ജോസഫ്

പത്തനംതിട്ട:  മണിപ്പൂരിൽ ക്രൈസ്തവ ദേവാലയങ്ങൾക്കും, വൈദികർക്കും, വിശ്വാസികൾക്കുമെതിരെ  നടക്കുന്ന അക്രമ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിനും, ഭരണഘടന അനുശാസിക്കുന്ന ആരാധനകൾ നടത്തുന്നതിനുള്ള സംരക്ഷണം ഉറപ്പാക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ ഡോ.കെ സി ജോസഫ് ആവശ്യപ്പെട്ടു. അക്രമങ്ങൾ അടിച്ചമർത്തുന്നതിൽ  മണിപ്പൂർ സർക്കാർ പരാജയപ്പെട്ടതോടെ അനേകം ആരാധനാലയങ്ങളും, വീടുകളും ആക്രമികൾ അഗ്നിക്കിരയാക്കി.  ക്രൈസ്തവ വിഭാഗത്തിന് സമാധാനമായി ജീവിക്കാനുള്ള അവകാശം രാജ്യത്ത് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

ജില്ലയിൽ വന്യമൃഗങ്ങളുടെ ആക്രമണം നിമിത്തം കൃഷി നഷ്ടപ്പെട്ടവർക്കും, അക്രമം നേരിട്ടിട്ടുള്ള കർഷകർക്കും അടിയന്തര നഷ്ടപരിഹാരം സർക്കാർ നൽകണമെന്നും  ആവശ്യപ്പെട്ടു. ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ പ്രസിഡണ്ട് രാജു നെടുവംപുറം  അധ്യക്ഷത വഹിച്ചു. 

സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ.ഫ്രാൻസിസ് തോമസ്, ജേക്കബ് എം എബ്രഹാം, എബ്രഹാം കുളമട, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ അഡ്വ. വർഗീസ് മുളയ്ക്കൻ, ബെന്നി പാറയിൽ,  സണ്ണി ജോർജ് കൊട്ടാരം, തോമസ് പുല്ലംപള്ളി ൽ, ജില്ലാ ഭാരവാഹികളായ ഗ്രീനി റ്റി വർഗീസ്, സത്യൻ  കണ്ണങ്കര, പി,സി രാജു, ബാബു,വിളവനാൽ, അഡ്വ. റോബിൻ മാത്യു, ജോർജ് തോമസ് പുന്നക്കാല, ജേക്കബ് മദനഞ്ചേരി സലീം വായ്പൂർ, തോമസ് മാടപ്പള്ളി, അടൂർ ആനന്ദൻ, ശശി പൂങ്കാവ്,  അജോയ് അതുരുങ്കൽ, എ ജി ബാബുക്കുട്ടി, റെന്നി തോമസ്, രാജു മത്തായി,  വി ജെ മാത്യു എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles