സി എസ് ഡി എസ് സംസ്‌ഥാന കമ്മിറ്റി കല്ലറ സുകുമാരൻ അനുസ്മരണം നടത്തി

കോട്ടയം : ബഹുജൻ സംഘടന നേതാവായിരുന്ന കല്ലറ സുകുമാരൻ അനുസ്മരണം സി എസ് ഡി എസ് (ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി ) സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴൂർ നെടുമാവ് അംബേദ്കർ ഭവനിൽ നടത്തി. സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ് അനുസ്മരണം ഉദ്ഘാടനം ചെയ്തു. പട്ടിക വിഭാഗ ഉപസംവരണത്തിന് എതിരെ സർക്കാരുകൾ നിയമനിർമ്മാണം നടത്തണമെന്നും ദളിത് ക്രൈസ്തവ വിഭാഗങ്ങളെ സംബന്ധിച്ച് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് നിയമസഭ ചർച്ച ചെയ്യണമെന്നും സംസ്‌ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.സംസ്‌ഥാന വൈസ് പ്രസിഡന്റ്‌ വി പി തങ്കപ്പൻ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ, ട്രഷറർ പ്രവീൺ വി ജെയിംസ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയ സി എം ചാക്കോ, പ്രസന്ന ആറാണി, രഞ്ജിത് രാജു, സുജമ്മ തോമസ്, ടി പി രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു

Advertisements

കല്ലറ സുകുമാരൻ .ജയ് ഭീം1939 ആഗസ്റ്റ് 4-ാം – തീയതി കോട്ടയം ജില്ലയിൽ കല്ലറ സ്വദേശികളായ ചോതിയുടെയും മാമിയുടെയും പുത്രനായി ജനിച്ച കല്ലറ സുകുമാരൻ 1957 – ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മെരിയാനി സെൽ സെക്രട്ടറിയായി പൊതുപ്രവർത്തനം ആരംഭിച്ചു . കോൺഗ്രസിലും ഐ . എൻ . ടി . യു . സി – യിലും വിവിധ സ്ഥാനങ്ങൾ വഹിക്കുകയും ബോംബെ (മുംബൈ) , ഡൽഹി , ഛണ്ഡിഗർ ,എന്നിവിടങ്ങളിൽ നടന്ന എ.ഐ.സി.സി. സമ്മേളനങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട് എന്നീരുന്നാലും തന്റെ ജനതയുടെ വിമോചന പോരാട്ട ഭൂമികയിൽ കല്ലറ തന്റെതായ വ്യക്തിമുദ്ര പിതിപ്പിക്കുന്നതിന് തുടക്കമിട്ടത് 18 വയസ് മാത്രം പ്രായമുള്ളപ്പോൾ 1957- ൽ സെപ്തം: 20-ന് പീരുമേട് താലൂക്ക് ഹരിജൻ ഫെഡറേഷൻ എന്ന സംഘടന രൂപികരിച്ചു കൊണ്ടായിരുന്നു .1962 – ൽ 23 വയസ് മാത്രം പ്രായമുണ്ടായിരുന്ന കല്ലറ സുകുമാരൻ പീരുമേട് തേയില തോട്ടം മേഖലയിലെ എസ് . ഐ . റ്റി . ഇ. കമ്പനിയുടെ എട്ട് എസ്റ്റേറ്റുകളിൽ ബോണസ് വർദ്ധിപ്പിക്കുന്നതിനു വേണ്ടി നിരാഹാര സമരം അനുഷ്ടിക്കുകയും 11-ാം ദിവസം വിജയിക്കുകയും ചെയ്തു . 1964 ആഗസ്റ്റ് 15ന് തന്റെ 25-ാം വയസ്സിൽ എ.ബി.റ്റി.തേയില എസ്റ്റേറ്റിൽ നടന്ന ലോക്കൗട്ടിനെതിരെ നിരാഹാരം ആരംഭിക്കുകയും പ്രസ്തുതസമരം 9-ാം ദിവസം വിജയിക്കുകയും ചെയ്തു എന്നത് ഇന്നും അത്ഭുതമുളവാക്കുന്ന സമര പോരാട്ട ചരിത്രമാണ്. പീരുമേട് താലൂക്ക് ഹരിജൻ ഫെഡറേഷൻ 1962 ഓഗസ്റ്റ് – 12 – ന് ഹൈറേഞ്ച് ഹരിജൻ ഫെഡറേഷനയും1972 ഡിസംബർ 17 – ന് ആൾ കേരള ഹരിജൻ ഫെഡറേഷനയും 1974 ജനുവരി – 13 – ന് കേരള ഹരിജൻ ഫെഡറേഷനയും 1986 ഏപ്രിൽ 14 – ന് ഇന്ത്യൻ ദലിത് ഫെഡറേഷനുമായി പരിവർത്തിക്കപ്പെട്ട സംഘടന പ്രവർത്തനം . ജാതി , ഉപജാതി , മത , ചിന്തകൾക്കതീതമായി തദ്ദേശീയ ജനതയിൽ ഐക്യബോധം സൃഷ്ടിക്കുന്നതിൽ നിർണ്ണായക പങ്കാണ് വഹിച്ചിട്ടുള്ളത് . 1979 ഏപ്രിൽ 16-ാം തിയതി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ തദ്ദേശിയ ജനതയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് കോൺഫെഡറേഷൻ ഓഫ് ഡിപ്രസ്സ്ഡ് ക്ലാസ്സസ്സ് ഓർഗനൈസേഷൻസ് ഓഫ് ഇന്ത്യ (CDO) രൂപികരിക്കുകവഴി കല്ലറ സുകുമാരൻ തന്റെ പ്രവർത്തനങ്ങൾ അഖിലേന്ത്യാ തലത്തിലെയ്ക്ക് വളർത്തുകയായിരുന്നു . 1982 സെപ്തം: 6 – ന് കേരള ജനറൽ വർക്കേഴ്സ് യൂണിയനും , 1983 ഏപ്രിൽ 18 – ന് സെന്റർ ഓഫ് കേരളാ ട്രേഡ് യൂണിയനും രൂപീകരിച്ച് കൊണ്ട് തൊഴിലാളി വർഗ്ഗത്തെ തൊഴിലാളികൾ തന്നെ നയിക്കുന്ന ട്രേഡ് യൂണിയൻ സംസ്ക്കാരത്തിന് തുടക്കം കുറച്ചതും ട്രേഡ് യൂണിയൻ രംഗത്ത് കല്ലറ സുകുമാരനെ വേറിട്ട വ്യക്തിത്വത്തിന് ഉടമയാക്കുന്നു . നൂറ്റാണ്ടുകളായി അബ്രാഹ്മണരുടെ പാദസ്പർശമേൽക്കാത്ത ഗുരുവായൂർ ക്ഷേത്ര ഊട്ടുപുരയിൽ ബ്രാഹ്മണർക്കു മാത്രമായി നമസ്ക്കാര സദ്യ നൽകുന്നതും , ബ്രാഹ്മണരല്ലാത്തവരെ ഊട്ടുപുരയിൽ പ്രവേശിപ്പിക്കാത്തതും അയിത്താചരണത്തിന്റെ ഭാഗമായതിനാൽ അതവസാനിപ്പിക്കുന്നതിനായി 1983 ഫെബ്രുവരി 1-ാം തീയതി തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച ഗുരു വായൂർ പദയാത്ര ഫെബ്രുവരി 13-ാം തീയതി കല്ലറജീ ഗുരുവായൂർ ക്ഷേത്രത്തിന്റെ ഊട്ടുപുരയിൽ പ്രവേശിക്കുകയും മൂന്ന് ഊട്ട് പുരകളിലും കയറി നമസ്ക്കര സദ്യ കഴിച്ചു കൊണ്ട് ബ്രാഹ്മണ മേധാവിത്വത്തിന്റെ അയിത്താചരണത്തിനെതിരെ കേരള മണ്ണിൽ നടന്ന സമര ചരിത്രത്തിൽ തങ്കലിപികളിൽ എഴുതപ്പെടെണ്ടതാണ് .. (1983 ഫെബ്രുവരി 14-ന് ഇന്ത്യയിലെ മുഖ്യധാര പത്ര മാധ്യമങ്ങൾ ഗാന്ധി പരാജയപ്പെട്ടിടത്ത് കല്ലറ സുകുമാരൻ വിജയിച്ചു എന്ന തലകെട്ടോടുകൂടിയാണ് വാർത്ത പ്രസിദ്ധികരിച്ചത് ) തദ്ദേശിയ ജനതയിൽ നിന്ന് ക്രിസ്തുമതം സ്വീകരിച്ചവർക്ക് ജനസംഖ്യാനുപാതികമായ സംവരണം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 1984 – ഫെബ്രുവരി 13 ന് കേരള ഹരിജൻ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കല്ലറ സുകുമാരനും , പോൾ ചിറക്കരോടും ചേർന്ന് തിരുവനന്തപുരം വലിയതുറ ദേവാലയങ്കണത്തിൽ നിന്നും മാർച്ച് ചെയ്ത് മാർ ഗ്രിഗോറിയസ് തിരുമേനിക്കു നിവേദം നൽകുകയുണ്ടായി .തദ്ദേശിയ ജനതയിലെ ഹിന്ദു മത വിശ്വാസികളെയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ മാർച്ച് കറുത്തവർക്കു വേണ്ടി പോരാടുന്ന ധീരനായ പടയാളി എന്ന നിലയിൽ കല്ലറ സുകുമാരനെ “കുത്ത മുത്ത് ” എന്ന് മാർ ഗ്രിഗോറിയസ് തിരുമേനി വിശേഷിപ്പിക്കുന്നതിന് ഇടയാക്കി. മണ്ണിന്റെ മക്കളെ മണ്ണിനു വേണ്ടി കലാപം നയിക്കു എന്ന് തന്റെ ജനതയോട്‌ ആഹ്വാനം ചെയ്യുക മാത്രമല്ലയിരുന്ന അത് പ്രാവർത്തികമാക്കു കൂടിയായിരുന്നു കല്ലറ സുകുമാരൻ . 1984 മുതൽ 87 വരെ 3 വർഷക്കാലം ഇടുക്കി ജില്ലയിലെ പൈനാവിനു സമീപത്തുള്ള മുക്കണ്ടംകുടിയിലെ 30 ഏക്കർ ഭൂമിക്കായി ഇടുക്കി ജില്ലയിലെ വിവിധ മേഖലകളിലായി ഒട്ടനവതി സമര പോരാട്ടങ്ങൾ നടത്തി കൊണ്ട് 105 കുടുംബങ്ങൾക്കായി KHF ജില്ലാ സെക്രട്ടറി പി . പൊന്നപ്പന്റെ നേതൃത്വത്തിൽ ഭൂമി വീതിച്ചു കൊടുത്തു കൊണ്ട് വിജയം വരിച്ച മുക്കണ്ടം കുടി ഭൂസമരം കല്ലറ സുകുമാരനെ ഭൂസമര നായകസ്ഥാനത്തിന് അർഹനാക്കുന്നു . 1989 മാർച്ച് 25 – ന് ആദിവാസികളുടെ മണ്ണും മാനവും സംരക്ഷിക്കുവാൻ സുൽത്താൻ ബത്തേരിയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് സംഘടിപ്പിച്ച ലോഗ് മാർച്ച് കല്ലറജിയെ ഇന്ത്യയിലെ തദ്ദേശീയ ജനതയുടെ ഒന്നാകയുള്ള വിമോചന പോരാട്ട നായകനാക്കുന്നു . 1983 ഏപ്രിൽ 20 – ന് ഇന്ത്യൻ ലേബർ പാർട്ടി ( I. L .P ) രൂപികരിച്ച് കൊണ്ട് രാഷ്ട്രീയ രംഗത്തേക്ക് ശക്തമായി കടന്നു വന്ന അദേഹം 1989 ആഗസ്റ്റ് 15 ന് ദാദ സാഹേബ് കാൻഷിറാംജി യുടെ നേതൃത്വത്തിലുള്ള ബഹുജൻ സമാജ് പാർട്ടിയിൽ (B S P)ലയിച്ചു കൊണ്ട് ദേശിയ രാഷ്ട്രീയത്തിന്റെ ഭാഗമായി . ഉത്തർപ്രദേശിൽ മായവതിയുടെ നേതൃത്വത്തിൽ B S P അധികാരത്തിൽ വന്നപ്പോൾ ആദ്യം സ്വീകരിച്ച നടപടിയായ ഇന്ത്യയിലെ ജാത്യാചാര ജഡിലമായ സാമൂഹ്യ വ്യവസ്ഥിതി തിരുത്തിക്കുറിക്കുവാൻ വേണ്ടി പൊരുതി മരിച്ച മഹാൻമാരുടെ സ്മരണാർത്ഥം നിർമ്മിച്ച സ്മരകങ്ങളൊടെപ്പം പഞ്ചഗുരുക്കൻമാരുടെ സ്മരണാക്കായി 1995 ഒക്: 5 – ന് 500 വർഷത്തിലേറെ നിലനിൽക്കുന്ന അഞ്ച് വൃക്ഷത്തൈകൾ നടുവാൻ തിരഞ്ഞെടുക്കപ്പെട്ട കാൻഷിറാംജീ ,വീരമണി , രാജാങ്കം , ദേവനാഥൻ എന്നിവർക്കൊപ്പം കല്ലറ സുകുമാരനും ഉണ്ടായിരുന്നു എന്നത് ഇന്ത്യയിലെ തദ്ദേശിയ ജനതയിലെ സാമൂഹിക പരിഷ്കർത്താക്കളുടെ ഇടയിൽ കല്ലറ സുകുമാരന്റെ നിർണ്ണായക സ്ഥാനത്തെ എടുത്തുകാട്ടുന്നതാണ് . സാമുദായിക സംഘടനയിൽ തുടങ്ങി ട്രേഡ് യൂണിയൻ , രാഷ്ടിയ പാർട്ടി വരെ എത്തി നിൽക്കുന്ന കല്ലറ സുകുമാരൻ പ്രവർത്തന മണ്ഡലങ്ങൾക്കൊപ്പം അദ്ദേഹം വാഗ്മിയും , തത്വചിന്തകനും , സാഹിത്യകാരനുമായിരുന്നു. 19 ഈടുറ്റ ഗ്രന്ഥങ്ങളുടെ രചയിതാവു കൂടിയാണ് അദ്ദേഹം . ഇത്തരത്തിലുള്ള പ്രവർത്തന മണ്ഡലങ്ങളാണ് അദ്ദേഹത്തെ സമാനതകളില്ലാത്ത നേതാവാക്കി മാറ്റുന്നത് . 2600 ലധികം ജാതികളിലായി വിഭജിക്കപ്പെട്ട് ജീവിതത്തിന്റെ സമസ്ഥമേഖലകളിലും നരകതുല്യമായ ജിവിതം നയിക്കൂവാൻ വിധിക്കപ്പെട്ട ഇന്ത്യയിലെ തദ്ദേശിയ ജനതയെ ജാതി , ഉപജാതി ,മത ,രാഷ്ടിയ ചിന്താക്കൾക്കതീതമായി ഐക്യപ്പെടുത്തുവാൻ ചരിത്ര വസ്തുതകളുടെ വെളിച്ചത്തിൽ സവിസ്ഥാരം പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളാണ് വിമോചനത്തിന്റെ അർത്ഥശാസ്ത്രം , ജാതി ഒരഭിശാപം , ആരാണ്ഹിന്ദു ? ,ഏകലവ്യന്റെ പെരുവിരൽ , പൂനാക്കരാറും ദലിത് പ്രത്യയശാസ്ത്രവും , ഇന്ത്യൻ കമ്മ്യൂണിസം അധ:സ്ഥിതന്റെ നെഞ്ചിലെ കഠാര , ദിലത് പിന്നോക്ക മത ന്യൂനപക്ഷ രാഷ്ട്രീയ ഐക്യം എന്ത് – എന്തിന് , തുടങ്ങിയവ . 1986 നവംബർ 20 ന് രചിച്ച വിമാചനത്തിന്റെ അർത്ഥശാസ്ത്രം എന്ന ഗ്രന്ഥത്തിലൂടെ ഇന്ത്യയിലെ തദ്ദേശിയ ജനതയുടെ രാഷ്ട്രിയ വിമോചനദർശനം എന്ന നിലയിൽ സ്വാതന്ത്ര്യം , സമത്വം , സാഹോദര്യം , എന്നിവയിൽ അധിഷ്ഠിതമായ അംബേദ്ക്കറിസത്തെ – ഗാന്ധിസം , മാർക്സിസം ,എന്നിവയൊടൊപ്പം താരതമ്യം ചെയ്തു കൊണ്ട് മുന്നൊട്ട് വയ്ക്കുന്നു . കല്ലറ സുകുമാരൻ 1957 സെപ്റ്റം – 20 – പീരുമേട് ഹരിജൻ ഫെഡറേഷൻ രൂപീകരിച്ചു .1957 ഡിസം: പാമ്പനാർ മാർക്കറ്റിൽ വാടക മുറിയിൽ സംഘടനയുടെ ഓഫീസ് പ്രവർത്തനം ആരംഭിച്ചു .1962 ഓഗസ്റ്റ് 12 – സംഘടനയുടെ പേര് ഹൈറേഞ്ച് ഹരിജൻ ഫെഡറേഷൻ എന്നാക്കി .1972 ഡിസംബർ 17 ഹൈറേഞ്ച് ഹരിജൻ ഫെഡ റേഷൻ – ആൾ കേരള ഹരിജൻ ഫെഡറേഷൻ ആയി .1973 മെയ്‌ 1 ഹെഡ് ആഫീസ്അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പീരുമേട്ടിലെ അംബേദ്ക്കർ ഭവൻ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഉണ്ടായിരുന്ന വാടക കെട്ടിടത്തിലേയ്ക്ക് മാറ്റി .1974 ജനു: 13 – ഓൾ കേരള ഹരിജൻ ഫെഡറേഷൻ കേരളാ ഹരിജൻ ഫെഡറേഷൻ എന്നാക്കി ( K.H.F)1977 ആഗസ്റ്റ് 30 – കേരള പ്ലാന്റേഷൻ ലേബർ യൂണിയൻ ( K .P .L .U ) രൂപീകരിച്ചു .1979 ഏപ്രിൽ 10 – കോൺഫെഡറേഷൻ ഓഫ് ഡിപ്രസ്സ്ഡ് ക്ലാസ്സസ്സ് ഓർഗനൈസേഷൻസ് ഓഫ് ഇന്ത്യ (C .D .O ) രൂപീകരിച്ചു .1980 നവം: 10 – വേയ്സ് ഓഫ് ഹരിജൻസ് മലയാള ദ്വൈവാരിക ആരംഭിച്ചു .1982 സെപ്തം: 6 – കേരള ജനറൽ വർക്കേഴ്സ് യൂണിയൻ ( K.G.W.U) രൂപീകരിച്ചു .1983 ഫെബ്രു: 1 – ഗുരുവായൂർ പദയാത്ര – ഗുരുവായൂർ ക്ഷേത്രത്തിൽ ബ്രാഹ്മണർക്ക് മാത്രമായി നടത്തിവന്ന നമസ്ക്കാര സദ്യനൽകുന്നതും, ബ്രാഹ്മണരല്ലാത്തവരെ ഊട്ടുപുരയിൽ പ്രവേശിപ്പിക്കാത്തതും അയിത്താചരണത്തിന്റെ ഭാഗമായതിനാൽ അതവസാനിപ്പിക്കുന്നതിനായി .1983. ഫെബ്രു: 13 – ഗുരുവായൂർ ഊട്ടുപുരയിൽ കടന്ന് നമസ്ക്കാര സദ്യയിൽ പങ്കെടുത്തു .( ബ്രാഹ്മണനല്ലാത്തതിനാൽ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന് പോലും പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല .അന്നാദ്യമായി കരുണാകരനും ഊട്ടുപുരയിൽ പ്രവേഗിച്ചു .1983 ഏപ്രിൽ 18 – സെന്റർ ഓഫ് കേരളാ ട്രേഡ് യൂണിയൻ (C. K .T .U) രൂപീകരിച്ചു .1983 ഏപ്രിൽ 20 – ഇന്ത്യൻ ലേബർ പാർട്ടി (I.L .P) രൂപീക്കരിച്ചു .1986 ഏപ്രിൽ 14 – കേരള ഹരിജൻ ഫെഡറേഷന്റെ പേര് ഇന്ത്യൻ ദലിത് ഫെഡറേഷൻ (I. D .F) എന്നാക്കി .1988 നവം: 10 – ജ്വലനം മാസിക ആരംഭിച്ചു .1988 മാച്ച് 1 – ജാതി വിരുദ്ധ ജാഥ .1989 മാർച്ച് 25 – ആദിവാസികളുടെ മണ്ണും മാനവും സംരക്ഷിക്കുവാൻ സുൽത്താൻ ബത്തേരിയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് കാൽനടയായി “ലോഗ് മാർച്ച് “.1989 ആഗസ്റ്റ് 15 – l.L.P – ബഹുജൻ സമാജ് പാർട്ടിയിൽ (B.S.P)ലയിച്ചു . കല്ലറ സുകുമാരന്റെ കൃതികൾ .1, വിമോചനത്തിന്റെ അർത്ഥശാസ്ത്രം .2, അയിത്തോച്ചാടനം അന്നും ഇന്നും .3, കേരള ഹരിജൻ ഫെഡറേഷൻ എന്ത് ?എന്തിന് . പിന്നീട് ഇന്ത്യൻ ദലിത് ഫെഡറേഷൻ എന്ത് ?എന്തിന് . 4, ഇന്ധനപ്പുര ( ചരിത്ര കാവ്യം) .5, ഹരിജൻ പ്രശ്നങ്ങളിൽ ഒരഭിവീക്ഷണം .6, ദരിദ്ര വർഗ്ഗവും രാഷ്ട്രീയവും .7, ജാതി ഒരഭിശാപം .8, മർദ്ദിതരുടെ മോചനം ഇന്ത്യയിൽ .9, ബ്രാഹ്മണിസം അംബേദ്കറുടെ വീക്ഷണത്തിൽ .10, ഡോ: അംബേദ്കർ (ലഘു ജീവചരിത്രം )11, ദലിത് ബന്ധുവിന്റെ ദലിത് ദർശന ഗ്രന്ഥങ്ങൾ (പഠനവും നിരൂപണവും )12, ഏകലവ്യന്റെ പെരുവിരൽ (നിരൂപണാഖ്യാന ഖണ്ഡകാവ്യം) .13, ഒളിവിലെ ഓർമ്മകൾ ( വിമർശന കവിത ).14, വൈക്കം സത്യഗ്രഹം , സത്യവും മിഥ്യയും (വിമർശന പഠനം) .15, ഗുരുവായൂർ പദയാത്ര ഒരു പരിപ്രേഷ്യം .16, പൂനാക്കരാറും ദലിത് പ്രത്യയശാസ്ത്രവും .17, ഇന്ത്യൻ കമ്മ്യൂണിസം അധ:സ്ഥിതന്റെ നെഞ്ചിലെ കഠാര (പ്രബന്ധം) .18, ആരാണ്‌ ഹിന്ദു ? .19, ദി ഗ്രേറ്റസ്റ്റ് പ്രോബ്ലംസ് ഓഫ് ഇന്ത്യ

Hot Topics

Related Articles