കോട്ടയം: സിഎസ്‌ഐ മധ്യകേരള മഹായിടവകയുടെ ക്രിസ്മസ് കരോൾ സർവീസ് ഇന്ന് നടക്കും. സിഎസ്‌ഐ മധ്യകേരള മഹായിടവകയുടെ ബേക്കർ ചാപ്പലിലാണ് കരോൾ സർവീസ് നടക്കുക. സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ.ഡോ.മലയിൽ സാബു കോശി ചെറിയാൻ ക്രിസ്മസ് സന്ദേശം നൽകും. ഇന്ന് വൈകിട്ട് ആറിനാണ് പരിപാടി നടക്കുക. ബേക്കർ ചാപ്പൽ ക്വയർ, ദി മാസ്റ്റർ മെൻ കോട്ടയം, ദി മാസ്റ്റർ വോയിസ് പള്ളം, സെന്റ് തോമസ് സിഎസ്‌ഐ ചർച്ച് ക്വയർ കുമാരനല്ലൂർ, സെന്റ് തോമസ് സിഎസ്‌ഐ ചർച്ച് ക്വയർ ഒളശ എന്നിവരാണ് പരിപാടിയിൽ പങ്കെടുക്കുക.
Advertisements