കങ്ങഴ: ആശയങ്ങൾ തെറ്റായി വിനിയോഗിക്കപ്പെടുന്ന മത്സരബുദ്ധിയുടെ ലോകത്ത് സമാധാനം പങ്കുവയ്ക്കുന്ന ചാലകങ്ങളായി ക്രൈസ്തവ വിശ്വാസികൾ മാറണമെന്ന് സി.എസ്.ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പ് ഡോ.മലയിൽ സാബു കോശി ചെറിയാൻ. കങ്ങഴ സെൻറ് പീറ്റേഴ്സ് ദൈവാലയത്തിൽ വച്ച് നടന്ന സി.എസ്.ഐ മദ്ധ്യകേരള മഹായിടവക അൽമായ ഫെലോഷിപ്പ് സോണൽ കുടുംബസംഗമം ഉത്ഘാടനം ചെയ്തു കൊണ്ട്
സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദീക ജില്ലാ ചെയർമാൻ റവ.ദാനിയേൽ എം.ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. റവ.ഷാജി എം.ജോൺസൺ വചനഘോഷണം നടത്തി. അൽമായ ഫെലോഷിപ്പ് മഹായിടവക വൈസ് പ്രസിഡൻറ് മത്തായിച്ചൻ ഈട്ടിക്കൽ, ട്രഷറർ പ്രൊഫ.ജോർജ്ജ് മാത്യു,
റവ.ജോൺ ഐസക് ,
ജില്ലാ സെക്രട്ടറിമാരായ സൈമൺ കെ.വർഗീസ്, ബെന്നി ആശംസ, വിനോദ് പായിക്കാട്, റവ.കെ.ജി തോംസൺ, റവ.ഡോ.ജേക്കബ് കെ.ഇടിക്കുള, റവ.കോശി കോശി തുടങ്ങിയവർ പ്രസംഗിച്ചു.
സമാധാനത്തിൻറെ ചാലകങ്ങളാവണം: ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ
Advertisements