വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വർധിച്ചു; കേരളത്തിൽ കൂടിയത് ആറ് രൂപ

കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വർധിപ്പിച്ചു. 19 കിലോ ഗ്രാം സിലിണ്ടറിന് കൊച്ചിയില്‍ 6 രൂപയാണ് കൂടിയത്. കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന് വില 1812 രൂപയായി. ഫെബ്രുവരി ഒന്നിന് കൊച്ചിയില്‍ വാണിജ്യ സിലിണ്ടര്‍ വില 1806 ആയിരുന്നു. എന്നാല്‍ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയില്‍ മാറ്റമുണ്ടായിട്ടില്ല.

Advertisements

അതേസമയം, ചെന്നൈയില്‍ വാണിജ്യ സിലിണ്ടറിന്‍റെ വില 1965 ആയി. കൂട്ടിയത് 5 രൂപ 50 പൈസാണ് കൂടിയത്. കഴിഞ്ഞ രണ്ട് മാസമായി 20.5 രൂപ കുറച്ചിരുന്നു. അതിന് മുമ്പുള്ള അഞ്ച് മാസമായി 172.50 രൂപ കൂട്ടിയിരുന്നു. ഡിസംബറില്‍ മാത്രം 62 രൂപ കൂട്ടി. കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന് 1812 രൂപയായി. ദില്ലിയില്‍ സിലിണ്ടര്‍ വില 1,797 രൂപയില്‍ നിന്ന് 1,803 രൂപയായി വർദ്ധിച്ചു.

Hot Topics

Related Articles