കോട്ടയം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കോട്ടയം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾ നടത്തിയ ലഹരി വിരുദ്ധ സന്ദേശ സൈക്കിലാത്തോണ് കോട്ടയം ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ശ്രീജിത്ത് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്യുന്നു. ലഹരി വ്യാപനത്തിനെതിരെ ബ്രേക്ക് ദി ചെയിൻ പ്രോഗ്രാമിന് പ്രിൻസിപ്പൽ അന്നമ്മ അബ്രഹാം, ഗൈഡ് ക്യാപ്റ്റൻ ഫ്രിങ്കിൽ ജോസഫ്, റോവർ സ്കൗട്ട് ലീഡർ സിജു ഇട്ടിച്ചേരിയ എന്നിവർ നേതൃത്വം നൽകി. കെ കെ റോഡിൽ കൂടെ നടത്തിയ സൈക്കിൾ റാലി യുടെ അവസാനം കുട്ടികൾ ആരോഗ്യവകുപ്പും എക്സൈസും സംയുക്തമായി നടത്തിയ ജില്ലാതല ബോധവൽക്കരണ സെമിനാറിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
Advertisements











