കോട്ടയം : മതപരിവർത്തനം ചെയ്ത ദളിത് ക്രൈസ്തവർ ആയ ആളുകൾക്ക് സംവരണം ലഭ്യമാകുന്നതിന് ആവശ്യമായ പദ്ധതികൾ ആവിഷ്കരിക്കുമെന്നും അതിന് താൻ മുൻകൈ എടുക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) നേതൃത്വത്തിൽ കോട്ടയത്ത് നടത്തിയ ഡോ ബി ആർ അംബേദ്കർ ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ നടന്നിട്ടുള്ളതിൽ ഏറ്റവും വലിയ ജനകീയ പങ്കാളിത്തത്തോടെയുള്ള ഘോഷയാത്രയാണ് സി എസ് ഡി എസ് നേതൃത്വത്തിൽ കോട്ടയത്ത് നടന്ന അംബേദ്കർ ജന്മദിനാഘോഷം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് ആളുകളാണ് ജന്മദിന ഘോഷയാത്രയിൽ അണിനിരന്നത്.
കേരളത്തിൽ ഡോ ബി ആർ അംബേദ്കർ ജന്മദിനം അവധിയായി പ്രഖ്യാപിക്കണമെന്നും അംബേദ്കറുടെ പൂർണ്ണകായ പ്രതിമ കോട്ടയത്ത് നിർമ്മിയ്ക്കുന്നതിന് സർക്കാർ ഭൂമി അനുവദിക്കണമെന്നും സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയം സർക്കാരിനോട് ആവശ്യപ്പെട്ടു.
സി എസ് ഡി എസ് സംസ്ഥാന കമ്മിറ്റി എല്ലാവർഷവും ഏർപ്പെടുത്തുന്ന ഡോ അംബേദ്കർ പുരസ്കാരം യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ അധിപൻ ഡോ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലീത്തയ്ക്ക് നൽകി.
ഡോ ആർ എൽ വി രാമകൃഷ്ണന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ആദരവ് നൽകി.
പ്രതിഭകളെ ഫ്രാൻസിസ് ജോർജ് എം പി ആദരിച്ചു
സി എസ് ഡി എസ് സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ, ട്രഷറർ പ്രവീൺ ജെയിംസ്, ഫ്രാൻസിസ് ജോർജ് എം പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, ഡോ പി ആർ സോന, ഡോ ആർ എൽ വി രാമകൃഷ്ണൻ,കെ പി എം എസ് ട്രഷറർ അഡ്വ എ സനീഷ്കുമാർ, അഖില കേരള ഹിന്ദു സാംബവ മഹാ സഭ ജനറൽ സെക്രട്ടറി എം ടി സനേഷ് കുമാർ, എ സി എസ് എസ് ജനറൽ സെക്രട്ടറി ഡോ അറുമുഖം തുടങ്ങിയവർ പ്രസംഗിച്ചു.