കോട്ടയം : ദളിത് – ആദിവാസി സംഘടനകളുടെ സൗത്ത് ഇന്ത്യൻ കോൺ ക്ലേവ് കോട്ടയം, മാമൻ മാപ്പിള ഹാളിൽ വി സി കെ , അഖിലേന്ത്യ പ്രസിഡന്റ് ഡോ: തോൽ തിരുമാവളൻ എം.പി ഉദ്ഘാടനം ചെയ്തു. എസ് സി എസ് ടി ലിസ്റ്റിൽ ഉപസംവരണം നടപ്പാക്കാൻ സംസ്ഥാന സർക്കാറുകൾക്ക് ഉത്തരവ് നൽകിയ സുപ്രീംകോടതി വിധി ഭരണഘടനാ വിരുദ്ധമാണെന്നും, അതുമറികടക്കാൻ പാർലമെന്റ് നിയമനിർമാണം നടപ്പിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.പട്ടികജാതി – പട്ടികവർഗ്ഗ ലിസ്റ്റ് അയിത്തം അനുഭവിച്ച ജന വിഭാഗങ്ങളെ ഒരു ഏകതാ ന സ്വഭാവമുള്ള (homogeneous ) വിഭാഗമായി കണ്ടുകൊണ്ട് ഇന്ത്യൻ ഭരണഘടനയും, ഡോ : ബി ആർ അംബേദ്കറും നിർദ്ദേശിച്ചിരുന്നതെന്ന് ഈ നോട്ട് അഡ്രസ്സ് നടത്തിയ ഡോ. രവികുമാർ എംപി (VCK പാർട്ടി) വ്യക്തമാക്കി2025 ജനുവരി 24 , 25 തീയതികളിൽ ഡൽഹി കേന്ദ്രമായി സംഘടനകളുടെ ദേശീയ കോൺ ക്ലേവ് സംഘടിപ്പിക്കുമെന്ന് ഭാരത് ബന്ദിന് നേതൃത്വം നൽകിയ ദളിത് നേതാവ് അശോക് ഭാരതി പ്രഖ്യാപിച്ചു. ദേശീയ തല പങ്കാളിത്തമുള്ള നാഷണൽ കോൺ ക്ലേ വിനോട് കൂടി ശക്തമായ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്ന് സൗത്ത് ഇന്ത്യൻ കോൺക്ലേവ് തീരുമാനിച്ചു. കോൺക്ലേവിന്റെ അധ്യക്ഷ വേദിയിൽ പ്രസിഡന്റ് ഇളം ചെഗുവേര (വി സി കെ കേരള ഓർഗനൈസർ, വി സി കെ പാർട്ടി ഹെഡ് ക്വാർട്ടേഴ്സ് സെക്രട്ടറി ), ബി എസ് മാവോജി (എ പിപിഎസ് ചെയർമാൻ ), അഡ്വക്കേറ്റ് പി കെ ശാന്തമ്മ , പി. എം വിനോദ് (കെ പി എം എസ് ) എന്നിവർ സന്നിഹിതരായിരുന്നു. കെ അംബുജാക്ഷൻ (ജനറൽ കൺവീനർ) സ്വാഗതം പറഞ്ഞു, അശോക് ഭാരതി (NACDAOR, ഡൽഹി ) പ്രഭാകർ രാജേന്ദ്രൻ (NADO, നാഷണൽ കോർഡിനേറ്റർ ) അരുൺ ഖോട്ട് (Editor Justice News ലക്നൗ), രാമചന്ദ്രൻ മുല്ലശ്ശേരി (SMS), Dr കല്ലറ പ്രശാന്ത് (ജനറൽ സെക്രട്ടറി AKCHMS), Dr K മുകുന്ദൻ ( MG ട്രസ്റ്റ് ), Dr N V ശശിധരൻ (APPS), കെ ദേവരാജൻ (PRDS), I R സദാനന്ദൻ( KCS), M ഗീതാനന്ദൻ ( ജനറൽ കോഡിനേറ്റർ സൗത്ത് ഇന്ത്യൻ കോൺക്ലേവ് )Dr N ബാബുരാജ് ( ദളിത് ഡോക്ടർസ് അസോസിയേഷൻ) D.R വിനോദ് (കേരള സാംബവ സഭ )Adv P O ജോൺ (NDLF ) PD സുരേഷ് ( പ്രസിഡന്റ് ഭരതർ മഹാ ജനസഭ) K G സുഗതൻ (APPS) P G ജനാർദ്ദനൻ ( ഗോത്ര മഹാസഭ ) സി ഐ ജോൺസൺ (MASS) സി മായാണ്ടി (SC /ST കോഡിനേഷൻ പാലക്കാട്) സി ജെ തങ്കച്ചൻ (ആദി ജനസഭ) തിലകമ്മ പ്രേംകുമാർ (AISCSTO), അഡ്വക്കേറ്റ് സുനിൽ സി കുട്ടപ്പൻ(APPS),അനു മോഹൻ, ഡോക്ടർ ദുഷ്യന്തൻ (ILP) മുരളി തോന്നക്കൽ( VCK) ബാബു പന്മന (PKS) എം കെ ദാസൻ (ജാതി ഉന്മൂലന പ്രസ്ഥാനം) പത്മനാഭൻ മൊറാഴ ( കണ്ണൂർ) കുഞ്ഞമ്പു കല്യാശ്ശേരി (ബിപിജെസ് കണ്ണൂർ ) ശശിധരൻ മാസ്റ്റർ ( സാഹോദര്യസമത്വ സംഗം ) പി കെ രാധ (KDF സെക്കുലർ ) വയലാർ രാജീവൻ (BDP) തുടങ്ങിയവർ സംസാരിച്ചു നടക്കുന്ന റൗണ്ട് ടേബിൾ കോൺക്ലേവ് ഐ എം എ ഹാളിൽ 10 മണിക്ക് ആരംഭിക്കും.സുപ്രീംകോടതി വിധി മറികടക്കാനുള്ള ഭരണഘടന ഭേദഗതി,പ്രത്യേക സംവരണ നിയമം, ജാതി സെൻസസ് തുടങ്ങിയ വിഷയങ്ങളിൽ സുപ്രധാന തീരുമാനം കോൺക്ലേവ് കൈക്കൊള്ളും തുടർന്ന് ദേശീയ നേതാക്കൾ പത്രമാധ്യമങ്ങളെ കാണുന്നതായിരിക്കും.