കോട്ടയം: രാജ്യത്ത് ദളിത് പട്ടികജാതി വിഭാഗങ്ങൾക്കെതിരെ യുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരികയാണെന്നും, ആൾക്കൂട്ടകൊലപാതകങ്ങളും, ദുരഭിമാന കൊലപാതകങ്ങളും തടയുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടിരിക്കുകയാണെന്നും ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന പ്രസിഡണ്ട് രാജീവ് നെല്ലിക്കുന്നേൽ അഭിപ്രായപ്പെട്ടു. ഗവൺമെന്റുകളും ജുഡീഷ്യറിയും ദളിതർക്കെതിരെ നടത്തുന്ന വിധിപ്രസ്താവം ആശങ്കാജനകമാണെന്നും, സിവിക് ചന്ദ്രൻ കേസിൽ കോഴിക്കോട് ജില്ലാ സെഷൻ ജഡ്ജിയുടെ വിധിപ്രസ്താവം ദളിത് വിരുദ്ധവും, സ്ത്രീവിരുദ്ധവും ആണെന്നും, അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ സരസ്വതി മന്ദിർ വിദ്യാലയത്തിൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന ദളിത് വിദ്യാർഥി ഇന്ദ്രകുമാർ മേഘവാളിനെ ക്രൂരമായി കൊലപ്പെടുത്തിയ അധ്യാപകനെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിവിഎസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് മയിലാട്ടുപാറ അധ്യക്ഷത വഹിച്ച പ്രതിഷേധ സമരത്തിൽ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എം ആർ ശിവപ്രകാശ് മുഖ്യപ്രഭാഷണം നടത്തി, സംസ്ഥാന നേതാക്കളായ ടി എസ് രവികുമാർ, സി കെ അജിത്ത്, നിഷാ സജി കുമാർ, എൻ സി മോഹനൻ, സി കെ രവീന്ദ്രൻ, വിജയ് ബാലകൃഷ്ണൻ, സി എസ് ശശീന്ദ്രൻ, എൻ രാധാകൃഷ്ണൻ, യൂത്ത് മൂവ്മെൻറ് സംസ്ഥാന പ്രസിഡണ്ട് ഡോ. അഖിൽ സുഭാഷ്, സെക്രട്ടറി ധനേഷ് കൃഷ്ണ, മഹിളാ വിഭാഗം സംസ്ഥാന പ്രസിഡണ്ട് തിലകം സത്യനേശൻ, പി വി പ്രസന്നൻ, ശ്രീജിത്ത് എസ്, കെ ആർ സോമൻ, ഒമേഗ രാധാകൃഷ്ണൻ, റെജിമോൻ വി ടി, ശരത് എസ് , അനൂപ് വി ജി, പി കൃഷ്ണപ്രസാദ്, ഓമന സി.ബി, അനിൽ മോഹനൻ എന്നിവർ പ്രസംഗിച്ചു.
സുരേഷ് മയിലാട്ടുപാറ സംസ്ഥാന ജനറൽ സെക്രട്ടറി, ബിവിഎസ് കേന്ദ്ര കമ്മിറ്റി.