ഡാർക്ക്‌ സർക്കിൾസ് നിങ്ങളെ അലട്ടുന്നുവോ? എന്നാൽ ഇവ മാറ്റാൻ ഇതാ മൂന്ന് വഴികൾ…

കണ്ണിന് ചുറ്റും കറുപ്പ് അലട്ടുന്നുണ്ടോ? പല കാരണങ്ങൾ കൊണ്ട് കണ്ണിനടിയിൽ കറുപ്പ് വരുന്നുണ്ട്. ഉറക്കക്കുറവ്, സ്ട്രെസ്,  അമിതമായി ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോ​ഗം എന്നിവയെല്ലാം കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടാക്കാം. പ്രായമാകും തോറും കണ്ണിനടിയിൽ കറുപ്പ് വരുന്നത് സ്വാഭാവികമാണ്. പ്രായമാകുമ്പോൾ ചർമ്മം നേർത്തതായി മാറുന്നു. കൂടാതെ കൊഴുപ്പും കോളാജീനും കുറയുന്നതോടെ കണ്ണുകൾക്ക് ചുറ്റും കറുപ്പ് ഉണ്ടാകുന്നു.

Advertisements

ക്ഷീണം കണ്ണുകളേയും ശരീരത്തേയും ബാധിക്കുമ്പോൾ ഡാർക്ക് ടിഷ്യൂസ് പുറത്തേയ്ക്ക് തെളിഞ്ഞു നിൽക്കുന്നതിന് ഒരു കാരണമാണ്. കണ്ണിനുചുറ്റും കറുപ്പ് വരുന്നതിന് പ്രധാന കാരണങ്ങളിൽ ഒന്നാണ് നിർജലീകരണം. ശരീരം വേണ്ടത്ര രീതിയിൽ ഹൈഡ്രേറ്റ് ചെയ്ത് നിലനിർത്തിയിലെങ്കിൽ കണ്ണിന്റെ അടിയിൽ കറുപ്പ് ഉണ്ടാകാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കണ്ണുകൾക്ക് ചുറ്റുമുള്ള കറുപ്പ് മാറാൻ ചെയ്യേണ്ട ചില കാര്യങ്ങൾ

ഒന്ന്

കറ്റാർവാഴ ജെൽ ദിവസവും കണ്ണിന് ചുറ്റും പുരട്ടി മസാജ് ചെയ്ത് ഇട്ടേക്കുക. രാവിലെ ചെറിയ ചൂടുവെള്ളത്തിൽ മുഖം കഴുകുക. കറ്റാർവാഴ ഒരു ഔഷധ സസ്യമാണ്. കറ്റാർവാഴ ആന്റി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ, ആൻറി വൈറൽ, ആൻ്റിസെപ്റ്റിക് ​ഗുണങ്ങൾ ചർമ്മത്തെ സുന്ദരമാക്കും.

രണ്ട്

ആന്റിഓക്സിഡന്റ് അടങ്ങിയ വെള്ളരിക്ക കണ്ണിന് ചുറ്റും വയ്ക്കുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. വെള്ളരിക്കയിൽ ധാരാളം വെള്ളം അടങ്ങിയിട്ടുണ്ട്.  ചർമ്മത്തിലെ ജലാംശം വർദ്ധിപ്പിക്കും.  വെള്ളരിക്കയിലെ തണുത്ത താപനില രക്തക്കുഴലുകളെ സങ്കോചിപ്പിക്കും. ഇത് കറുത്ത വൃത്തങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.

മൂന്ന്

റോസ് വാട്ടർ കണ്ണിന് ചുറ്റും പുരട്ടുന്നത് കറുപ്പ് നീക്കം ചെയ്യാൻ സഹായിക്കും. ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് റോട്ട് വാട്ടർ ഉപയോ​ഗിച്ച് കണ്ണിന് ചുറ്റും മസാജ് ചെയ്യുക. 

Hot Topics

Related Articles