ഡാർക്ക് സർക്കിൾസ്… പരീക്ഷിക്കാം വീട്ടിലെ ഈ പൊടികൈകൾ…

ഒട്ടുമിക്ക സ്ത്രീകളും നേരിടുന്ന ഒരു പ്രധാന സൗന്ദര്യ പ്രശ്നമാണ് ഡാർക്ക് സർക്കിൾസ്. ക്ഷീണം, ഉറക്കക്കുറവ്, നിർജലീകരണം, സ്ട്രെസ്, ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് കണ്ണിന് താഴേ കറുപ്പ് ഉണ്ടാകാം.  കൃത്യമായി ഉറങ്ങുന്നതും ധാരാളം വെള്ളം കുടിക്കുന്നതും കറുപ്പ് മാറാൻ സഹായിക്കുന്നു. പലതരത്തിലുള്ള സൗന്ദര്യ വർധക വസ്തുക്കളും നാം ഡാർക്ക് സർക്കിൾസ് മാറ്റാൻ പരീക്ഷിക്കാണ്ട്. 

Advertisements

ഉരുളക്കിഴങ്ങ് വട്ടത്തിൽ മുറിച്ചെടുത്ത് 10-15 മിനിറ്റ് കണ്ണിന് മുകളിൽ വെയ്ക്കണം. ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന അന്നജം കറുപ്പ് നിറം മാറ്റാൻ വളരെ ഫലപ്രദമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗ്രീൻ ടീ ബാ​ഗാണ് മറ്റൊരു പ്രതിവിധി. രണ്ട് ഗ്രീൻ ടീ ബാഗുകൾ നനച്ച് 20 മിനിറ്റ് ഫ്രിഡ്ജിൽ വെയ്ക്കണം. ശേഷം ഇവ എടുത്ത് 10-15 മിനിറ്റ് കണ്ണിന് മുകളിൽ വെച്ചിട്ട് കഴുകി കളയണം. കണ്ണിന് ചുറ്റുമുള്ള കറുത്ത നിറം ഇല്ലാതാക്കാൻ ​ഗ്രീൻ ടീ സഹായിക്കുന്നു.

വെള്ളരിക്കയിലെ  ആന്റി – ഇൻഫ്ലമേറ്ററി ഗുണങ്ങൾ  ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കുന്നു. വെള്ളരിക്ക അരിഞ്ഞ് ചതച്ച് ഒരു കോട്ടൺ തുണിയിൽ കിഴി കെട്ടി ഫ്രിഡ്ജിൽ വെയ്ക്കുക. 30 മിനിറ്റിന് ശേഷം ഇത് എടുത്ത് കണ്ണിന് മുകളിൽ വെയ്ക്കുക. 10 മിനിറ്റ് ആകുമ്പോൾ കഴുകി കളയണം. കണ്ണുകൾക്ക് ഉണർവ്വ് നൽകാനും കറുപ്പ് മാറാനും ഇത് സഹായിക്കും.

തക്കാളി പിഴിഞ്ഞ് അതിന്റെ നീര് എടുക്കണം. ശേഷം ഒരു പഞ്ഞി ഉപയോഗിച്ച് കണ്ണിന് ചുറ്റും ഇത് പുരട്ടണം. 10 മിനിറ്റിന് ശേഷം നീര് കഴുകി കളയുക. തക്കാളിയിൽ അടങ്ങിയിട്ടുള്ള ലൈക്കോപീൻ എന്ന സംയുക്തമാണ്  കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റാൻ സഹായിക്കുന്നത്.

Hot Topics

Related Articles